the digital signature of the temple city

പ്രവാസ സ്നേഹത്തിന്റെ കരുണസ്പർശം; ഗുരുവായൂർ NRI അസോസിയേഷൻ പാലിയേറ്റീവ് കുടുംബ സംഗമം ജനുവരി 15ന്

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഗുരുവായൂർ NRI അസോസിയേഷൻ സംഘടിപ്പിക്കുന്ന കരുണയുടെ കൂട്ടായ്മ: സേവനവും സ്നേഹവും ഒരുമിക്കുന്ന സാമൂഹ്യസംഗമം

- Advertisement - Guruvayoor image

ഗുരുവായൂർ: UAEയിലെ പ്രമുഖ സാമൂഹ്യ–സാംസ്‌കാരിക സംഘടനകളിലൊന്നായ ഗുരുവായൂർ NRI അസോസിയേഷൻ (UAE ഫേമിലി) സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ഗുരുവായൂരിൽ തുടർച്ചയായി നടപ്പാക്കി വരുന്ന പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് “പാലിയേറ്റീവ് കുടുംബ സംഗമം” സംഘടിപ്പിക്കുന്നത്. പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഒരുക്കുന്ന ഈ സംഗമം ജനുവരി 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂരിലെ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

പരിപാടിയുടെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ നിർവഹിക്കും. മുഖ്യാതിഥിയായി ഗുരുവായൂർ ACP പ്രേമാനന്ദകൃഷ്ണൻ സി. പങ്കെടുക്കും.
വിശിഷ്‌ഠാതിഥികളായി ഗുരുവായൂർ നഗരസഭ വാർഡ് 33 കൗൺസിലർ എ. വി. ഉണ്ണികൃഷ്ണൻ, ശ്രീ വിവേകാനന്ദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ കെ. എസ്. ശ്രുതി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.

രോഗബാധിതരോടും അവരുടെ കുടുംബങ്ങളോടും കരുതലും കരുണയും കൈകോർക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ, പാലിയേറ്റീവ് കെയർ സേവനം നൽകുന്ന പ്രവർത്തകരുടെയും സേവനഭോക്താക്കളുടെയും കുടുംബങ്ങൾ ഒരുമിക്കുന്ന സ്നേഹസംഗമം, വിവിധ സാംസ്‌കാരിക–കലാപരിപാടികൾ, സേവനമേഖലയിലെ സംഭാവനകൾ മാനിച്ച് നടത്തുന്ന ആദരിക്കൽ, അതിഥികൾക്കും പങ്കാളികൾക്കും ഒരുക്കുന്ന സ്നേഹവിരുന്ന് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി കുടുംബങ്ങൾക്ക് ആശ്വാസവും പിന്തുണയും നൽകുന്ന ഗുരുവായൂർ NRI അസോസിയേഷന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്. പ്രവാസ സമൂഹത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ സേവനപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

സേവനത്തിന്റെ മഹത്ത്വവും സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യവും ഓർമ്മിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് പാലിയേറ്റീവ് പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും കൂടാതെ പൊതുസമൂഹത്തെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഗുരുവായൂർ NRI അസോസിയേഷൻ നേതൃത്വം അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts