the digital signature of the temple city

ഗ്രാമീണ സിനിമയ്ക്ക് പുതിയ സൂര്യോദയം; ദേവസൂര്യ ചലച്ചിത്രോത്സവ ലോഗോ പ്രകാശനം ചെയ്തു

പാവറട്ടി: പാവറട്ടി ദേവസൂര്യ കലാവേദിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ ചലച്ചിത്രോത്സവമായ ‘ദേവസൂര്യ ചലച്ചിത്രോത്സവം’ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര, ലോഗോ അഡ്വ. സുജിത്ത് അയിനിപ്പുള്ളിക്ക് കൈമാറിക്കൊണ്ടാണ് പ്രകാശന ചടങ്ങ് നിർവഹിച്ചത്.

- Advertisement - Guruvayoor image

ചടങ്ങിൽ പ്രശസ്ത സിനിമാ സംവിധായകൻ ദേവരാജൻ മുക്കോല, ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ, ദേവസൂര്യ കലാവേദി പ്രസിഡൻ്റ് റെജി വിളക്കാട്ടുപാടം, സെക്രട്ടറി കെ. സി. അഭിലാഷ് എന്നിവർ പ്രസംഗിച്ചു. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുയരുന്ന നവചലച്ചിത്ര പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ജനകീയ സിനിമയുടെ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഉദ്ദേശിച്ചാണ് ഈ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts