the digital signature of the temple city

സ്നേഹത്തിന്റെ കൈത്താങ്ങായി ‘സുകൃതം’; ക്രിസ്തുമസ്–നവവത്സര ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു

കരുണയുടെ സ്നേഹവിരുന്നായി ക്രിസ്തുമസ്,, പ്രത്യാശയുടെ കരുതലായി നവവത്സരം; സുകൃതം കൈകോർത്ത് നൂറോളം അമ്മമാർക്കൊപ്പം

- Advertisement - Guruvayoor image

ഗുരുവായൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയാകുന്ന ‘സുകൃതം’ തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്–നവവത്സര ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു. നൂറോളം അമ്മമാർക്ക് ക്രിസ്തുമസ് പെൻഷനായി 1200 രൂപ വീതവും, 500 രൂപ വിലവരുന്ന പലവ്യഞ്ജന കിറ്റും, ക്രിസ്തുമസ് സ്നേഹോപകാരമായി ടിഫിൻ കേരിയർ, കേക്ക്, ക്രിസ്തുമസ് സദ്യ എന്നിവയും വിതരണം ചെയ്തു.

1000359928

സുകൃതം പ്രസിഡന്റ് സി.ഡി. ജോൺസൺ അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി വികാരി ഫാദർ സെബി ചിറ്റാട്ടുകര ക്രിസ്തുമസ് സന്ദേശം നൽകി. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജോതിരാജ്, കൗൺസിലർമാരായ ആതിര രതീഷ്, ചന്ദ്ര രാമകൃഷ്ണൻ തുടങ്ങിയ ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

1000359925

സുകൃതം രക്ഷാധികാരിയും 80-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന മാതൃകാ അധ്യാപകനുമായ പി.ഐ. സൈമൺ മാസ്റ്റർ, ജീവകാരുണ്യ പ്രവർത്തക അന്നാ രാജൻ എന്നിവരെ വേദിയിൽ അനുമോദിച്ചു. മാധ്യമ പ്രവർത്തകൻ ലിജിത്ത് തരകൻ മുഖ്യപ്രഭാഷണം നടത്തി; പെൻഷൻ വിതരണവും അദ്ദേഹം നിർവഹിച്ചു.

സുകൃതം സെക്രട്ടറി രാജൻ പുഷ്പാഞ്ജലി സ്വാഗതം പറഞ്ഞു. ബാലൻ വാറണാട്ട് ആമുഖപ്രസംഗവും, വൈസ് പ്രസിഡന്റ് സി.സി. ജോസൻ അനുശോചന പ്രമേയാവതരണവും, സംഗീത ജോസൻ ദീപപ്രകാശനവും നിർവഹിച്ചു. നീന ജോൺസൺ പലവ്യഞ്ജന കിറ്റ് വിതരണം നടത്തി. ജോയിന്റ് സെക്രട്ടറി എൻ.കെ. ലോറൻസ് നന്ദി പറഞ്ഞു.

1000359933

തൃശൂർ എം.പി.യുടെ നേതൃത്വത്തിൽ സുകൃതം ശേഖരിച്ച സഹായധനം, സുകൃതം കുടുംബാംഗമായ സത്യഭാമയ്ക്ക് എം.എസ്. എൻ. മേനോൻ, കെ. രാധാകൃഷ്ണൻ നായർ എന്നിവർ ചേർന്ന് വിതരണം ചെയ്തു. കുരുന്നുകളുടെ ഗാനാലാപനവും സൗഹൃദ വിരുന്നും കൂട്ടായ്മയ്ക്ക് മിഴിവേകി.

1000359940

പി. ബാലചന്ദ്രൻ, മേഴ്സിജോയ്, ഗീരീഷ് പാലിയത്ത്, എം. പ്രഭാകര മാരാർ, സ്റ്റീഫൻ ജോസ്, പി.കെ. വേണുഗോപാൽ, പരമേശ്വരൻ ശ്രീലകം, പി.ആർ. സുബ്രമണ്യൻ, സരസ്വതി, സി. ബാലാമണി മേനോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts