കിടപ്പുരോഗികൾക്ക് കരുതലിന്റെ തണൽ;
സാന്ത്വനസ്പർശം പാലിയേറ്റീവ് ദിനാചരണത്തിന് ഒരുക്കം —ബ്രോഷർ പ്രകാശനം ചെയ്തു
പാവറട്ടി: സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ജനുവരി 11ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്ഥാപനാങ്കണത്തിൽ നടക്കുന്ന പാലിയേറ്റീവ് ദിനാചരണവും അവാർഡ് ദാനവും സംബന്ധിച്ച പരിപാടിയുടെ ഔദ്യോഗിക ബ്രോഷർ പ്രകാശനം ചെയ്തു.
യുവർ ഓണർ ഡോട്ട് ഇൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ചെയർമാനുമായ അഡ്വ. സുജിത് അയിനിപ്പുള്ളി ബ്രോഷർ പ്രകാശനം നിർവഹിച്ചു. സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ പ്രസിഡന്റ് എൻ. പി. അബൂബക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാലിയേറ്റീവ് കെയർ വോളണ്ടിയേഴ്സ് സന്നിഹിതരായിരുന്നു.പാലിയേറ്റീവ് ദിനാചരണവും അവാർഡ് ദാനവും ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. അനിൽ ഉദ്ഘാടനം നിർവഹിക്കും.
കിടപ്പുരോഗികൾക്ക് സാന്ത്വനവും പരിചരണവും നൽകുന്നതിനായി പ്രതിഫലേച്ഛയില്ലാതെ, തികച്ചും സൗജന്യമായി സേവനം നടത്തുന്ന സാന്ത്വനസ്പർശം പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾ സർവാത്മനാ സഹകരിക്കണമെന്ന് പ്രസിഡന്റ് എൻ. പി. അബൂബക്കർ അഭ്യർത്ഥിച്ചു.

