എറണാകുളം: ഇന്ത്യൻ കർണാടിക് സംഗീതത്തിൽ ചരിത്രം സൃഷ്ടിച്ച, 1980-ൽ കെ. വിശ്വനാഥ് സംവിധാനം നിർവഹിച്ച തെലുങ്ക് ചിത്രമായ ശങ്കരാഭരണം ലോക തീയ്യേറ്ററുളെ സംഗീത സാന്ദ്രമാക്കാൻ 4Kയിൽ വരുന്നു.
നിരവധി പുരസ്കാരങ്ങൾ നേടിയ ശങ്കരാഭരണം, പൂർണ്ണോദയ മൂവി ക്രിയേഷൻസിന് കീഴിൽ എഡിഡ നാഗേശ്വര റാവു നിർമ്മിച്ച ഈ ചിത്രത്തിൽ ജെ വി .സോമയാജുലു, മഞ്ജു ഭാർഗവി, ചന്ദ്ര മോഹൻ, രാജ്യലക്ഷ്മി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.വെട്ടൂരി, മൈസൂർ വാസുദേവാചാര്യ, സദാശിവ ബ്രഹ്മേന്ദ്ര തുടങ്ങിയവർ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് കെ വി മഹാദേവനാണ്. എസ് പി ബാലസുബ്രഹ്മണ്യം, എസ് ജാനകി ഇടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്.
2026 ഏപ്രിലിൽ വേൾഡ് വൈഡ് റി റിലീസിങിനായി തീരുമാനിചിരിക്കുന്ന ശങ്കരാഭരണം 4k, സിനിമാസ്കോപ്പ് , അറ്മോസിൻ്റെ ശബ്ദ മാധുര്യഞ്ഞേടു കൂടിയായിരിക്കും ശങ്കരാഭരണം തീയ്യറ്ററിലേക്കെത്തുക. ചാനൽ ഫൈവിൻ്റെ ബാനറിലാണ് ചിത്രം വതരണത്തിനെത്തുന്നത്.

