the digital signature of the temple city

മാതൃത്വത്തിന്റെ നിഴൽ അസ്തമിച്ചു; നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

കൊച്ചി: മലയാള സിനിമയുടെ മഹാനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ദീർഘകാലമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി അമ്മ കഴിഞ്ഞ പത്ത് വർഷമായി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചുവരികയായിരുന്നു.

- Advertisement - Guruvayoor image

മുൻ നിയമസെക്രട്ടറിയും പ്രമുഖ നിയമജ്ഞനുമായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ മറ്റൊരു മകനാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലമായി മോഹൻലാലിനൊപ്പം എളമക്കരയിലെ വീട്ടിലായിരുന്നു ശാന്തകുമാരി അമ്മയുടെ താമസം.

അമ്മയോടുള്ള അതീവ സ്നേഹത്തിനും ആദരവിനും പേരുകേട്ട വ്യക്തിയാണ് മോഹൻലാൽ. ലോകത്തിന്റെ ഏത് കോണിലായിരുന്നാലും അമ്മയുടെ പിറന്നാൾ ദിനത്തിൽ അമ്മയുടെ സാന്നിധ്യത്തിൽ എത്തുക എന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ മോഹൻലാൽ ആദ്യം അമ്മയുടെ അനുഗ്രഹം തേടാൻ എത്തിയതും ഈ അമ്മ–മകൻ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.

ശാന്തകുമാരി അമ്മയുടെ വിയോഗവാർത്ത അറിഞ്ഞതോടെ സിനിമാ–സാംസ്കാരിക രംഗത്തെ പ്രമുഖരും ആരാധകരും സാമൂഹ്യപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. നാളെയാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.

മലയാളികളുടെ പ്രിയപ്പെട്ട നടന്റെ ജീവിതത്തിൽ ശക്തമായ പിന്തുണയും പ്രചോദനവുമായിരുന്ന ശാന്തകുമാരി അമ്മയുടെ വേർപാട് സിനിമാലോകത്തിനും മലയാളികൾക്കും ഒരുപോലെ തീരാനഷ്ടമായി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts