the digital signature of the temple city

ഗുരുവായൂരിൽ മന്നം ജയന്തി മഹോത്സവം; GNSS നേതൃത്വത്തിൽ 149-ാം ജയന്തി ആഘോഷം

പത്മനാഭ പുരസ്‌കാരം ഡോ. സി. ആർ. വിനോദ് കുമാറിന്; ജയകൃഷ്ണൻ സ്മാരക വ്യവസായ അവാർഡ് മനോജ് പടിക്കലിന്

- Advertisement - Guruvayoor image

ഗുരുവായൂർ: ഗ്ലോബൽ നായർ സർവ്വീസ് സൊസൈറ്റി (GNSS) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സമുദായാചാര്യൻ ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 149-ാമത് ജന്മദിനാഘോഷം വിപുലമായ പരിപാടികളോടെ ഗുരുവായൂരിൽ നടത്തപ്പെടുന്നു. മന്നം ജയന്തിയോടനുബന്ധിച്ച് പത്മനാഭ പുരസ്‌കാര സമർപ്പണവും ജയകൃഷ്ണൻ സ്മാരക വ്യവസായ സംരംഭക പുരസ്‌കാര സമർപ്പണവും സംഘടിപ്പിക്കുന്നതായി GNSS അറിയിച്ചു.

2026 ജനുവരി 2 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഗുരുവായൂർ നഗരസഭ ഫെസിലിറ്റേഷൻ സെൻററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. മന്നത്ത് ആചാര്യന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിക്കുന്ന സമ്മേളനം GNSS സംസ്ഥാന പ്രസിഡൻറ് ശ്രീ. ഐ. പി. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കും. GNSS ഡയറക്ടർ ശ്രീ. രാമചന്ദ്രൻ പാലേരി (ബാംഗ്ലൂർ) സമ്മേളനം ഉദ്ഘാടനം ചെയ്യും.

മികച്ച സാമൂഹിക സമുദായ പ്രവർത്തകനുള്ള GNSS പത്മനാഭ പുരസ്‌കാരം ഡോ. സി. ആർ. വിനോദ് കുമാറിന് (വൈക്കം) നൽകും. ജയകൃഷ്ണൻ സ്മാരക വ്യവസായ സംരംഭക പുരസ്‌കാരം പടിക്കൽ ട്രാവൽസ് CEO ശ്രീ. മനോജ് പടിക്കൽ അർഹനായി തെരഞ്ഞെടുക്കപ്പെട്ടു. മന്നം അനുസ്മരണ പ്രഭാഷണം പ്രശസ്ത കവിയും പണ്ഡിതനുമായ ശ്രീ. കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിക്കും.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്ത രംഗത്ത് പങ്കെടുത്ത കുമാരി വൈഗ സുഭാഷണനെ സമ്മേളനത്തിൽ അനുമോദിക്കും. GNSS സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമുദായാചാര്യന്റെ ജന്മദിനാഘോഷത്തിലേക്ക് എല്ലാ സജ്ജനങ്ങളെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ GNSS സംസ്ഥാന പ്രസിഡൻറ് ഐ. പി. രാമചന്ദ്രൻ, ജനറൽ സെക്രട്ടറി മധു കെ. നായർ, താലൂക്ക് യൂണിയൻ പ്രസിഡൻറ് കെ. ടി. ശിവരാമൻ നായർ, ശ്രീധരൻ മാമ്പുഴ, വിനോദ് പി. മേനോൻ, ജനനി ഭാരവാഹികളായ രാധാ ശിവരാമൻ നായർ, സരസ്വതി വിജയൻ, ബീന രാമചന്ദ്രൻ, ഗീത വിനോദ് എന്നിവരും പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts