the digital signature of the temple city

ഗുരുവായൂരിന്റെ വികസന ശില്പി ലീഡർക്ക് സ്മരണാജ്ഞലി

ലീഡർ കരുണാകരന്റെ 16-ാം ചരമവാർഷികത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് അനുസ്മരണം

- Advertisement - Guruvayoor image

ഗുരുവായൂർ: ഗുരുവായൂരപ്പനുശേഷം ഗുരുവായൂരിനെ ലോകനിരയിൽ ഉയർത്തിയ രാഷ്ട്രീയ രംഗത്തെ അതുല്യനായ നേതാവ് കെ. കരുണാകരന്റെ 16-ാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ഞലി അർപ്പിച്ചു. ഗുരുവായൂരിന്റെ ഇന്നത്തെ സമഗ്ര വികസനങ്ങൾക്ക് അടിത്തറയിട്ട, ഗുരുവായൂർകാരനെപ്പോലെ മുന്നിൽ നിന്നു നയിച്ച കർമ്മയോഗിയായ കരുണാകരന്റെ നിസ്തുല സംഭാവനകൾ ചടങ്ങിൽ ആദരവോടെ അനുസ്മരിച്ചു.

ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന സ്മരണാസദസ്സ് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്നു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. രവികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാലൻ വാറണാട്ട് മുഖപ്രസംഗം നടത്തി.

നഗരസഭ കൗൺസിലർമാരായ വി.എസ്. നവനീത്, പ്രിയാ രാജേന്ദ്രൻ, സുക്ഷ ബാബു, ബിന്ദു നാരായണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്. സൂരജ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സി.ജെ. റെയ്മണ്ട് മാസ്റ്റർ, ശിവൻ പാലിയത്ത്, മണ്ഡലം ഭാരവാഹികളായ ശശി വല്ലാശ്ശേരി, എ.കെ. ഷൈമിൽ, ശശി പട്ടത്താക്കിൽ, ഫിറോസ് പുത്തംപള്ളി, ഒ.പി. ജോൺസൺ, ആരിഫ് മാണിക്കത്ത് പടി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

അലങ്കരിച്ച ലീഡർ കെ. കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി സമൂഹപ്രാർത്ഥനയോടെയാണ് അനുസ്മരണചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഗുരുവായൂരിന്റെ വികസന ചരിത്രത്തിൽ കരുണാകരന്റെ പേര് സുവർണലിപികളിൽ രേഖപ്പെടുത്തിയതാണെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു..

PSX 20251223 130642

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts