ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2025 ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഡിസംബർ19 വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 6, 53,16,495 രൂപ. 1കിലോ 444ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 8 കിലോഗ്രാം 25 ഗ്രാം.
ഇ ഭണ്ഡാരങ്ങൾ വഴി കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2, 23,867രൂപയും, കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 15965 രൂപയും, പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 80981രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 129423രൂപയും, ഐ സി ഐ സി ഐ ഇ ഭണ്ഡാരം വഴി 31228 രൂപയും, ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 169937രൂപയും ലഭിച്ചു.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 14ഉം നിരോധിച്ച ആയിരം രൂപയുടെ 16ഉം അഞ്ഞൂറിൻ്റെ 38 കറൻസിയും ലഭിച്ചു. കെ ജി ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

