ഗുരുവായൂർ : ചിന്മയാ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ ചിന്മയാ മിഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 6 മുതൽ 9.15 വരെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വച്ച് ആയിരത്തോളം പേരുടെ പങ്കാളിത്തത്തോടെ സമൂഹ സമ്പൂർണ്ണ ഭഗവദ് ഗീത പാരായണവും ഹനൂമാൻ ചാലീസാ ജപവും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.

സ്വാമി അഭയാനന്ദ സരസ്വതി, ബ്രഹ്മചാരി സുധീർജി, ബ്രഹ്മചാരി സുധീഷ്ജി എന്നിവരുടെ ആത്മീയ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.ക്ഷേത്ര ഊരാളനും ദേവസ്വം കമ്മിറ്റി സ്ഥിരം സമിതിയംഗവുമായ ശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

ചിന്മയാ മിഷൻ ഗുരുവായൂർ പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. സജിത് കുമാർ, ട്രഷറർ ഡോ. സുരേഷ് നായർ, പി. കുഞ്ഞിശങ്കര മേനോൻ, എം. ഹേമ ടീച്ചർ, രാധാ വി. മേനോൻ, സി. വേണുഗോപാൽ, ഡോ. കെ.ഇ. ഉഷ, രഘുനന്ദനൻ എന്നിവർ ഉൾപ്പെടെ നിരവധി പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.ആത്മീയ ചൈതന്യവും ശാസ്ത്രബോധവും ഒരുമിച്ച് ഉൾക്കൊണ്ട ചടങ്ങ് ഗുരുവായൂരിൽ ഭക്തിസാന്ദ്രമായ ഓർമ്മയായി മാറി.


