the digital signature of the temple city

“മാറ്റത്തിന്റെ മഹാശബ്ദം”; യു.ഡി.എഫ് കൺവെൻഷൻ വേദിയിൽ ശക്തമായ മുന്നറിയിപ്പ്¡..

സ്വർണ്ണകൊള്ളയും വിശ്വാസവഞ്ചനയും: ഗുരുവായൂർ ജനവിശ്വാസത്തിന്റെ പ്രതിരോധം”

- Advertisement - Guruvayoor image

രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ അപമാനിച്ച BJPക്കും സ്വർണകൊള്ളയിൽ കുടുങ്ങിയ CPMക്കും ശക്തമായ മറുപടിയായുള്ള ജനവിധിയായിരിക്കും ഈ വരുന്ന തദ്ദേശസ്വയം ഭരണ തെരെഞ്ഞെടുപ്പിൽ പ്രകടമാകുക എന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ

1000226453

ഗുരുവായൂർ:ഈ തവണത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒരു സാധാരണ തെരഞ്ഞെടുപ്പല്ല, രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും ജനാധിപത്യത്തിന്റെ ആത്മാവിനെയും സംരക്ഷിക്കാനുള്ള ഒരു സമരമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ വ്യക്തമാക്കി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ അപമാനിക്കുന്ന ബി.ജെ.പി നേതാക്കൾ സമൂഹത്തിൽ വിഷബീജങ്ങൾ വിതയ്ക്കുകയാണ്. ഇതിനെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ തെളിയും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ജനാധിപത്യ മൂല്യങ്ങൾക്ക്തിരായ നീക്കങ്ങൾക്കെതിരെ ജനങ്ങൾ ജാഗരൂകരായിരിക്കുന്നു’ — ടി.വി. ചന്ദ്രമോഹൻ

“അഴിമതിയിലും സ്വർണ്ണകൊള്ളയിലും മുങ്ങിയ സർക്കാരിന് ജനവിധി കാത്തിരിക്കുന്നു.” — ടി.വി. ചന്ദ്രമോഹൻ

1000226431

ഗുരുവായൂർ നഗരസഭ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചന്ദ്രമോഹൻ.ഈ രാജ്യം മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, അംബേദ്കർ എന്നിവരുടെ ത്യാഗങ്ങളാലാണ് ജനാധിപത്യമായി നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അവരെ തന്നെ ചരിത്രത്തിൽ നിന്നും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ഇത്തരം പ്രവണതകൾക്കെതിരെ സമൂഹം ഉറച്ചുനിൽക്കണമെന്ന് ചന്ദ്രമോഹൻ പറഞ്ഞു.

1000226458

ശബരിമല തീർത്ഥാടകരുടെ വിശ്വാസത്തെ തന്നെ വെട്ടിമാറ്റിയാണ് സ്വർണ കൊള്ള നടന്നതെന്നും, ഇത് ഒരു സർക്കാർ സംവിധാനത്തിന്റെ നൈതിക തകർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
‘കൊള്ളയുടെയും അഴിമതിയുടെയും കേന്ദ്രമായി CPM മാറിയിരിക്കുകയാണ്. അഴിമതിയിൽ മുങ്ങിമറിയുന്ന സർക്കാരിന് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ശരിയായ മറുപടി നൽകും’ — ചന്ദ്രമോഹൻ പറഞ്ഞു.

1000226459

UDF നേതാക്കൾ പ്രസംഗത്തിൽ ഗുരുവായൂർ നഗരസഭയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവശത, കുടിവെള്ള പ്രശ്നങ്ങൾ, റോഡുകളുടെ ദയനീയാവസ്ഥ, കച്ചവട മേഖലകളിലെ നിയന്ത്രണങ്ങളുടെ അഭാവം, waste management തകർച്ച തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചു.നഗരസഭയെ വികസന പാതയിലേക്ക് തിരിച്ചെത്തിക്കാൻ UDF മുന്നോട്ട് വരുമെന്നും, ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കണ്ടെത്തുന്ന ഭരണനേതൃത്വം മാത്രമേ ഗുരുവായൂരിന് വേണ്ടതാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു
നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ. സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി

യു.ഡി.എഫ് നേതാക്കളായ സി.എച്ച്. റഷീദ്, സി.വി. കുരിയാക്കോസ്, പി.ആർ.എൻ. നമ്പീശൻ, ആർ.വി. അബ്ദുൽ റഹീം, അഡ്വ. ടി.എസ്. അജിത്, ആർ. രവികുമാർ, കെ.പി.എ. റഷീദ്, എ.ടി. സ്റ്റീഫൻ മാസ്റ്റർ, എം.എഫ്. ജോയ് മാസ്റ്റർ, ആർ.വി. അബ്ദുൽ ജലീൽ, ഒ.കെ.ആർ. മണികണ്ഠൻ, ആൻറോ തോമസ്, ബി.വി. ജോയ്, ഗോകുൽ ഗുരുവായൂർ, സി.എസ്. സൂരജ്, റജീന അസീസ്, രേണുക ശങ്കർ, നിഖിൽ ജി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പുതുക്കിയ ഭാരവാഹികൾ

? രക്ഷാധികാരികൾ

അഡ്വ. ടി.എസ്. അജിത്

ആർ.വി. അബ്ദുൾ റഹീം

അരവിന്ദൻ പല്ലത്ത്

? ചെയർമാൻ – കെ.പി. ഉദയൻ

? വർക്കിംഗ് ചെയർമാൻ – കെ.പി.എ. റഷീദ്

? ജനറൽ കൺവീനർമാർ

എ.ടി. സ്റ്റീഫൻ

ആർ.വി. ജലീൽ

സി.എസ്. സൂരജ്

വർഗീസ് ചീരൻ

? ട്രഷറർ – പി.കെ. രാജേഷ് ബാബു

? ചീഫ് കോ–ഓർഡിനേറ്റർ – ആർ. രവികുമാർ

? മീഡിയ കോ–ഓർഡിനേറ്റർ – ബാലൻ വാറനാട്ട്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts