the digital signature of the temple city

നാല് ദശാബ്ദത്തെ കോൺഗ്രസ് യാത്രയ്ക്ക് വിരാമം; വനിതാനേതാവ് രാജലക്ഷ്മി ബിജെപിയിൽ

വനിതാ മുന്നേറ്റത്തിന് ‘തടസ്സം’ : രാജലക്ഷ്മിയുടെ നിർണായക രാഷ്ട്രീയ ചുവട് മാറ്റം കോൺഗ്രസ് വിടവ് ബിജെപിക്ക് പുതിയ നേട്ടം

- Advertisement - Guruvayoor image

ഗുരുവായൂർ ∙ 40 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് കോൺഗ്രസ് വനിതാ നേതാവ് എം.വി. രാജലക്ഷ്മി ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി, വ്യവസായ കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചുവരികയായിരുന്നു. സ്ത്രീകളോടുള്ള അനാസ്ഥയും സ്ത്രീ വിരുദ്ധ നിലപാടുകളുമാണ് കോൺഗ്രസ് ഉപേക്ഷിക്കാൻ നിർബന്ധിതയാക്കിയതെന്ന് രാജലക്ഷ്മി ആരോപിച്ചു.

1000187544

ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ഷാൾ അണിയിച്ച് രാജലക്ഷ്മിയെ പാർട്ടിയിൽ സ്വീകരിച്ചു. പാർട്ടിയിൽ പുതിയ രാഷ്ട്രീയ ഇടപെടലുകൾക്ക് തുടക്കമാകുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ശോഭ ഹരി നാരായണൻ, ജ്യോതി രവീന്ദ്രനാഥ്, സുജയൻ മാമ്പുള്ളി, ദീപ ബാബു, മനീഷ് കുളങ്ങര, പ്രസന്നൻ വലിയപറമ്പിൽ, ജിഷാദ് ശിവൻ, പ്രദീപ് പണിക്കശ്ശേരി, ദീപക് തിരുവെങ്കിടം, ഷിബീഷ് പാക്കത്ത്, മനോജ് പൊന്നുപറമ്പിൽ, സുധീഷ് പൊന്നരാശ്ശേരി, ജ്യോതി ബാസു എന്നിവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts