the digital signature of the temple city

ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ച് അയ്യപ്പസന്നിധിയിലേക്ക് കെ ജയകുമാർ

ഗുരുവായൂർ: നവംബർ 15 ശനിയാഴ്ച തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറായി ചുമതലയേറ്റെടുക്കുന്ന  കെ ജയകുമാർ ശ്രീഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി ഗുരുവായൂരിലെത്തി. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ പത്നിക്കും മകനുമൊപ്പം  ശ്രീ ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു കാണിക്കയുമർപ്പിച്ചു. ഭഗവാൻ്റെ പ്രസാദങ്ങളും ഏറ്റുവാങ്ങി. വൈകിട്ട് അഞ്ചരയോടെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചെമ്പൈ സുവർണ ജൂബിലിയുടെ സമാപന സമ്മേളനം ഭദ്രദീപം തെളിയിച്ച്  ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം നിറഞ്ഞ സദസിനോടായി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനം ആകസ്മികമായി, അപ്രതീക്ഷിതമായി എന്നിൽ എത്തിച്ചേർന്നതാണ്. ഗുരുവായൂരപ്പനെന്ന വലിയ ശക്തിയുടെ മുന്നിൽ എൻ്റെ കർമ്മശേഷി അടിയറവ് ചെയ്യുന്നു. പ്രതികൂല കാലത്ത് ആത്മബലവും ധിഷണാബലവും കർമ്മബലവും വൈകാരിക ബലവും നൽകാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു. അദ്ദേഹം പറഞ്ഞു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയനൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts