the digital signature of the temple city

സുഭാഷിന്റെ അവസാന മൊഴി പൊട്ടിച്ച സത്യമുഴക്കം; A S മനോജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ UDF പ്രളയപ്രതിഷേധം

കൗൺസിൽ ഹാളിൽ വാദപ്രതിവാദങ്ങൾക്കിടെ അന്തരീക്ഷം കലുഷിതം: ചെയർമാൻ നടപടി സ്വീകരിക്കണമെന്ന ആവർത്തിച്ച ആവശ്യം പരിഗണിക്കാതെ പ്രതിഷേധം കനത്തു

- Advertisement - Guruvayoor image

ഗുരുവായൂർ: സഖാവ് സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവന്ന അവസാന മൊഴിയിൽ ഉയർന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസിൽ പേരുള്ള AS മനോജടക്കം മുഴുവൻ പ്രതികളെയും നിയമത്തിനു മുമ്പിൽ എത്തിക്കണമെന്നും, മനോജിനെ കൗൺസിലിൽ നിന്ന് ഒഴിവാക്കാൻ ചെയർമാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് UDF അംഗങ്ങൾ കൗൺസിലിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

1000160763

പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ വിഷയം ഉന്നയിച്ചപ്പോൾ കൗൺസിൽ ഹാളിൽ ചൂട് ഉയർന്നിരുന്നു. “ഒരു കുടുംബനാഥന്റെ മരണം വെറും ആത്മഹത്യയെന്ന നിലയ്ക്ക് കാണാനാവില്ല. ഉത്തരവാദികൾ നിയമത്തിനു മുമ്പിൽ വരണം,”
എന്നായിരുന്നു ഉദയന്റെ വാക്കുകൾ.

പാവപ്പെട്ട ഒരു കുടുംബനാഥന്റെ മരണത്തിന് വഴിവെച്ച സാഹചര്യങ്ങളിൽ പങ്കുള്ളവരോടൊപ്പം കൗൺസിലിൽ ഇരിക്കാൻ തങ്ങൾക്ക് സാധ്യമല്ലെന്നും, ജനപ്രതിനിധി സ്ഥാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാനാണിതെന്നുമാണ് UDFയുടെ കർശന നിലപാട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് UDF അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി.

1000160767

സുഭാഷ് മരിച്ചു വീഴാൻ കാരണമായ സാഹചര്യങ്ങൾ അവസാന മൊഴിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഒരു സാധാരണ കുടുംബനാഥനെ തളർത്തിയ അവസ്ഥകൾ സാധാരണ ആത്മഹത്യയായി കാണാനാവില്ലെന്നും UDF അംഗങ്ങൾ ആരോപിച്ചു.
ഇത് ഒരു മനുഷ്യന്റെ ജീവിതം അവസാനിപ്പിച്ച സംഭവമാണ്; ഉത്തരവാദികൾ നിയമത്തിനു മുന്നിൽ വരേണ്ടത് അടിയന്തരമാണ്,” UDF കൗൺസിലർമാർ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ വിഷയം ഉന്നയിച്ച് ചർച്ചയ്ക്ക് തുടക്കം കുറിച്ചു. തുടർന്നു കെ. പി. എ. റഷീദ്, ബി. വി. ജോയ്, കെ. എം. മെഹറൂഫ്, സി. എസ്. സൂരജ്, വി. കെ. സുജിത്, ഷെഫീന, ജീഷ്മ സുജിത്, അജിത അജിത്, ഷിൽവ ജോഷി എന്നിവർ പ്രതിഷേധവുമായി രംഗത്തെത്തി.

സുഭാഷിന്റെ മരണം സംബന്ധിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ച് നടപടിയെടുക്കാൻ അധികൃതർ അടിയന്തര ഇടപെടലുമായി മുന്നോട്ട് വരണമെന്ന് UDF ആവശ്യപ്പെട്ടു.

UDFയുടെ ഇറങ്ങിപ്പോക്കോടെ വിഷയം കൂടുതൽ ഗൗരവതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അവസാന മൊഴി ഉന്നയിച്ച ചോദ്യങ്ങൾക്ക് സമഗ്ര മറുപടി നൽകുകയും, സമൂഹത്തിന്റെ വിശ്വാസം വീണ്ടെടുക്കുകയും ചെയ്യാൻ ഭരണകൂടം എങ്ങനെ മുന്നോട്ട് വരുമെന്നും കാത്തിരിക്കുകയാണ് നാട്ടുകാർ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts