മാനവികതയുടെ ഉത്സവമായി മാറിയ ‘സ്നേഹമിത്ര’ : കേരളപ്പിറവിയോടനുബന്ധിച്ച് തിരുവെങ്കിടം തട്ടകത്തിൽ ബ്രദേഴ്സ് ക്ലബ്ബിന്റെ സ്നേഹത്തിന്റെ പിറവി ദിനം
ഗുരുവായൂർ : മലയാള നാട് പിറവിയെടുത്ത് എഴുപത് വർഷം പൂർത്തിയാകുമ്പോൾ, തിരുവെങ്കിടം തട്ടകത്തിലെ എഴുപതിന്റെ നിറവിലെത്തി നിൽക്കുന്ന മുതിർന്ന പൗരന്മാരെ ആദരിച്ച് ബ്രദേഴ്സ് ക്ലബ് ‘സ്നേഹമിത്ര’ സദസ്സ് സംഘടിപ്പിച്ചു. കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവെങ്കിടം സെന്ററിൽ ഒരുക്കിയ പ്രത്യേക വേദിയിൽ നൂറോളം വയോജനങ്ങൾ പങ്കെടുത്ത സംഗമം പാട്ടും നൃത്തവും ആഹ്ലാദവും നിറഞ്ഞ ആഘോഷമായി.

സമൂഹ സേവനത്തിന്റെയും ആദരവിന്റെയും വേദിയായ ‘സ്നേഹമിത്ര’ സദസ്സ് മോട്ടിവേറ്ററും സൈക്കോളജിസ്റ്റുമായ ആശ സുരേഷ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് ബാലൻ വാറണാട്ട് അധ്യക്ഷനായി. ടെംപിൾ ടൗൺ സബ് ഇൻസ്പെക്ടർ കെ. ഗിരി മുഖ്യാതിഥിയായി പെൻഷൻ, സഹായകിറ്റുകൾ, സമ്മാനങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു.

നഗരസഭ കൗൺസിലർമാരായ കെ.പി. ഉദയൻ, വി.കെ. സുജിത്ത്, ദേവിക ദിലീപ്, സുബിതാ സുധീർ, കെ.പി.എ. റഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കായിക രംഗത്ത് തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായി സ്ഥാനമേറ്റ സി. സുമേഷ്നും, മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന പി.ടി.എ. പുരസ്കാരം നേടിയ ജയശ്രീ രവികുമാർക്കും സദസ്സ് ആദരവുർപ്പിച്ചു.

അർഹരായ അഞ്ച് കുടുംബങ്ങൾക്ക് വീതം ഒരു മാസത്തെ അരിയും പലവ്യഞ്ജന കിറ്റുകളും ₹1000 പ്രതിമാസ പെൻഷനും നൽകിക്കൊണ്ട് ‘നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്’ എന്ന സന്ദേശം പ്രചരിപ്പിച്ചു.

ക്ലബ് രക്ഷാധികാരികളായ പി.ഐ. ലാസർ മാസ്റ്റർ, കെ.ടി. സഹദേവൻ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി, സർക്കാർ സാമൂഹ്യസുരക്ഷാ പ്രതിനിധി പി.ഐ. ആന്റോ, വിംഗ്സ് ഓഫ് ബ്രദേഴ്സ് പ്രസിഡണ്ട് മേഴ്സി ജോയ്, രാമകൃഷ്ണൻ ഇളയത്, എ. മിത്രാ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

വന്നെത്തിയ എല്ലാ മുതിർന്ന പൗരന്മാർക്കും മുണ്ടും സെറ്റും അടങ്ങിയ “സ്നേഹവസ്ത്രങ്ങൾ” സമ്മാനിച്ചു. കൊച്ചു ബാലികമാരുടെ കേരളപ്പിറവി സ്വാഗത നൃത്തത്തോടെയാണ് പരിപാടി ആരംഭിച്ചത്.

പദ്ധതിക്ക് പി. മുരളീധര കൈമൾ, ശശി വാറണാട്ട്, മിഗ്നേഷ്, രഘു മൂത്തേടത്ത്, സ്റ്റീഫൻ ജോസ്, ആന്റോ നീലങ്കാവിൽ, നന്ദൻ ചങ്കത്ത്, രമ്യ വിജയകുമാർ, ഹിമ അനിൽ, അനിത റിജു, അഡ്വ. ബിന്ദു കണിച്ചാടത്ത്, പ്രേമ വിശ്വനാഥൻ, ശശി അകമ്പടി, ശ്രീദേവി ബാലൻ, ധന്യ ചങ്കത്ത്, അന്ന അർജുൻ, മായാദേവി ചീരക്കുഴി, പ്രശോഭ് മനയത്ത്, വിനോദ്കുമാർ അകമ്പടി, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, രാമകൃഷ്ണൻ പുളിഞ്ചേരി, ആന്റോ ലാസർ പുത്തൂർ, ബാലചന്ദ്രിക അകമ്പടി, മുരളി വടുക്കൂട്ട്, ജിഷോ പുത്തൂർ, സുരഭി പ്രേംകുമാർ, അനീഷ് രഘു, സജീഷ് ചങ്കത്ത്, ബിന്ദു കൂടത്തിങ്ങൽ, ശ്രീലത രവികുമാർ, വിജയം ശങ്കരനാരായണൻ, ഷീബ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.






