the digital signature of the temple city

ആരോഗ്യകേന്ദ്രത്തിന്റെ ചരിത്ര വഴികളിലൂടെ ; കണ്ടാണശ്ശേരിയിൽ ‘ഒപ്പം 2025’ സംവാദം ശ്രദ്ധേയമായി

ആരോഗ്യ സേവനത്തിന്റെ പാതയിലൂടെ – കണ്ടാണശ്ശേരി പി.എച്ച്.സി.യിൽ ചർച്ചകളും ഓർമ്മകളും..

- Advertisement - Guruvayoor image

കണ്ടാണശ്ശേരി ∙ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഇന്നത്തെ നേട്ടങ്ങൾക്കൊപ്പം പഴയകാല പ്രവർത്തനങ്ങളെയും അനുഭവങ്ങളെയും പഠിച്ച് തലമുറകളിലേക്ക് പകർന്നുകൊടുക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ജയൻ അഭിപ്രായപ്പെട്ടു.

1000141419

നവീകരിച്ച കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടവും പുതിയ ഒ.പി. ബ്ലോക്കും ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഒപ്പം 2025’ എന്ന പരിപാടിയിലെ ചരിത്ര സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. എസ്. ധനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമായ ജെയിംസ് കാട്ടുകാരൻ മുഖ്യ പ്രഭാഷണം നടത്തി.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നിവ്യ റെനീഷ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷക്കീല ഷമീർ, അംഗങ്ങളായ ജയൻ പാണ്ടിയത്ത്, പി. കെ. അസീസ്, രാജി വേണു, എ. എ. കൃഷ്ണൻ, അഡ്വ. പി. വി. നിവാസ്, ശരത് രാമനുണ്ണി, രമ ബാബു, ജയന്തി ടീച്ചർ, സെബീന റിറ്റോ എന്നിവർ പ്രസംഗിച്ചു.

1000141418

വടക്കുമ്പാട് നാരായണൻ, മാധ്യമ–സാംസ്കാരിക പ്രവർത്തകൻ ടി. വി. ജോൺസൻ, കൊച്ചു ലാസർ, റിട്ട. പി.എച്ച്.എൻ. ഷെമീന കെ. എം., ഹെൽത്ത് ഇൻസ്പെക്ടർ എൻ. എഫ്. ജോസഫ്, പബ്ലിക് ഹെൽത്ത് നേഴ്സ് ഇൻചാർജ് നിത ശ്രീനി തുടങ്ങിയവരും അനുബന്ധ പ്രഭാഷണങ്ങൾ നടത്തി.മെഡിക്കൽ ഓഫീസർ ചിന്താ കെ. പി. സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ മേജർ പി. ജെ. സ്റ്റൈജു സംവാദത്തിന്റെ മോഡറേറ്റർ ആയിരുന്നു. സംവാദത്തിൽ പങ്കെടുത്തവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.പരിപാടിയോടനുബന്ധിച്ച് ‘പുഞ്ചിരി’ മത്സരം, വാർഡുകളിലെ കലാപരിപാടികൾ, വേലൂർ ‘ജീവജ്വാല’ അവതരിപ്പിച്ച പ്രത്യേക സംഗീത പരിപാടിയായ ‘ഞമ്മടെ പട്ടോൾ’ എന്നിവ അരങ്ങേറി.

ഇന്ന് വൈകിട്ട് 6 മണിക്ക് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ നവീകരിച്ച ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യും. മണലൂർ എം.എൽ.എ മുരളി പെരുനെല്ലി അധ്യക്ഷത വഹിക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts