ഗുരുവായൂർ: പതിനഞ്ചാമത് തൃശൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിന്റെയും ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു.
മമ്മിയൂർ എൽ എഫ് സി ജി എച്ച്എസ്എസ് സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ വെള്ളത്തിൽ ദീപം തെളിയിച്ചുകൊണ്ടും, ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി ക്കൊണ്ടായിരുന്നു ഉദ്ഘാടനം. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ വിദ്യാഭ്യാസ ഡയറക്ടർ ബാലകൃഷ്ണൻ പി എം സ്വാഗതം പറഞ്ഞു. ശാസ്ത്രമേളയുടെ ലോഗോ തയ്യാറാക്കിയ മുജീബ് റഹ്മാന് എംഎൽഎ ഉപഹാരം നൽകി ആദരിച്ചു.
റഹീം വീട്ടിപറമ്പിൽ (വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തൃശ്ശൂർ ജില്ലാ പഞ്ചായത്ത്), അനീഷ്മ ഷനോജ് (വൈസ് ചെയർപേഴ്സൺ ഗുരുവായൂർ നഗരസഭ), പ്രസന്ന രണദിവെ(വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചാവക്കാട് നഗരസഭ), എം എം ഷഫീർ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗുരുവായൂർ നഗരസഭ) ബേബി ഫാൻസിസ് (വാർഡ് കൗൺസിലർ), നവീന പി (എ ഡി,വി എച്ച് എസ് ഇ, തൃശൂർ) ശ്രീജ ഡി (പ്രിൻസിപ്പാൾ, ഡയറ്റ് തൃശൂർ), ഡോ ബിനോയ് എൻ ജെ (ഡി പി സി എസ് എസ് കെ തൃശ്ശൂർ), ലതാ ടി എം (അക്കാദമിക് കോഡിനേറ്റർ, എച്ച് എസ് എസ് വിഭാഗം), രമേശ് എൻ കെ (വിദ്യാകിരണം, ജില്ലാ കോഡിനേറ്റർ) സുഭാഷ് വി (കൈറ്റ്, ജില്ലാ കോഡിനേറ്റർ), സംഗീത ശ്രീജിത്ത് (ബി പി സി ബി ആർ സി, മുല്ലശ്ശേരി), സുനിൽകുമാർ എസ് ( പ്രിൻസിപ്പാൾ ജി എച്ച് എസ് എസ്, ചാവക്കാട്), സിസ്റ്റർ ഷീല സി എ (എച്ച് എം, എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ) എന്നിവർ ആശംസകളും, അനീഷ് ലോറൻസ് (റിസപ്ഷൻ കമ്മിറ്റി കൺവീനർ) നന്ദി പറഞ്ഞു

