the digital signature of the temple city

വികൃതമായ മഹാത്മാ ഗാന്ധി പ്രതിമ മാറ്റി സ്ഥാപിക്കണം; ശക്തമായ പ്രതിഷേധവുമായി ഗാന്ധി ദർശൻ വേദി

ഗുരുവായൂർ: ഗുരുവായൂർ ബയോ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ വികൃതമായതും, ഒട്ടും സാമ്യമില്ലാത്തതും ആണെന്നാരോപിച്ച് പ്രതിമ മാറ്റി പുതിയ പ്രതിമ സ്ഥാപിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

- Advertisement - Guruvayoor image

ഗുരുവായൂർ ബയോ പാർക്കിൽ വേദി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ. വി. എ. വർഗീസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ, കൗൺസിലർ സി.എസ്. സൂരജ്, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി കൗൺസിലർ രേണുക ശങ്കർ, ജില്ലാ വൈസ് ചെയർമാൻ വി.കെ. ജയരാജൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ശശി വാറണാട്ട്ബാലൻ വാറണാട്ട്, ജില്ലാ സെക്രട്ടറി അഖിൽ അമ്പനത്ത്, അഡ്വ. മാത്യൂസ്തോംസൺ വാഴപ്പിള്ളിശശിധരൻ വൈലത്തൂർരാജേഷ് കുന്നംകുളംപ്രേം ജി മേനോൻ എന്നിവർ പ്രസംഗിച്ചു.

1000130326

രാജ്യത്തിന്റെ പിതാവായ മഹാത്മാവിനെ അപമാനിക്കുന്നതിനു തുല്യമായ പ്രതിമയെ ബയോ പാർക്കിൽ നിലനിർത്തുന്നത് കേരളത്തിന്റെ സംസ്കാരത്തെയും ഗാന്ധിയൻ മൂല്യങ്ങളെയും നിന്ദിക്കുന്നതാണ്. അതിനാൽ ഉടൻ നടപടിയെടുത്ത് പ്രതിമ നീക്കി യഥാർത്ഥ ഗാന്ധിജിയുടെ പ്രതിരൂപം പ്രതിഷ്ഠിക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts