the digital signature of the temple city

മല്ലിശ്ശേരി എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമം ആവേശോജ്വലമായി

സ്നേഹബന്ധങ്ങളുടെ ഉത്സവമായി മല്ലിശ്ശേരി എന്‍.എസ്.എസ് കുടുംബ സംഗമം

- Advertisement - Guruvayoor image

ഗുരുവായൂർ: എന്‍.എസ്.എസ് മല്ലിശ്ശേരി കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം ആവേശോജ്വലമായി നടന്നു. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന ചടങ്ങ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഇ.കെ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു.

1000130573

കരയോഗം രക്ഷാധികാരിയും മുതിർന്ന അംഗവുമായ കെ. ശങ്കരനാരായണൻ നായരെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ സെക്രട്ടറി എം.കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് ബിന്ദു നാരായണൻ, അഡ്വ. സി. രാജഗോപാൽ, പി.വി. സുധാകരൻ, പി.കെ. രാജേഷ് ബാബു, ഡോ. വി. അച്ചുതൻകുട്ടി, ഗോപി മനയത്ത്, ജ്യോതി രാജീവ്, കെ. രാധാമണി, പിയൂഷ് വി. പ്രദീപ്, ധ്വനി എസ്. മേനോൻ, ഭാരതി അനിൽകുമാർ, പി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

1000130565

വനിതാ സമാജത്തിൻറെയും ‘കൃഷ്ണാമൃതം’ തിരുവാതിരക്കളി സംഘത്തിൻറെയും ആഭിമുഖ്യത്തിൽ തിരുവാതിരക്കളിയും ബാലസമാജം പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറി. പരിപാടി കലയും സംസ്കാരവും സംഗമിക്കുന്ന ഒരു സ്നേഹവേദിയായി മാറി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts