സത്യാഗ്രഹഭൂമിയിൽ മഹാത്മാവിനെ വികലമാക്കി; ഗുരുവായൂരിൽ നീതി ആവശ്യപ്പെട്ട് പ്രതിഷേധം.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ബയോ പാർക്കിൽ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പദ്ധതിയുടെ ഭാഗമായി പണിതീർത്ത ഗാന്ധി പ്രതിമയിലെ ഗുരുതരമായ രൂപപിശക് വലിയ പ്രതിഷേധത്തിനിടയാക്കി. ലക്ഷകണക്കിന് രൂപ ചെലവഴിച്ച് മഹാത്മാഗാന്ധിയെ വികലമായി ചിത്രീകരിച്ചതിൽ വ്യാപകമായ ആക്രോശം ഉയർന്നിരിക്കുകയാണ്.
ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസ്താവനയിൽ ചെയർമാൻ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും, പ്രതിമയുടെ പുനർനിർമ്മാണം അടിയന്തിരമായി നടത്തണമെന്നും ആവശ്യപ്പെട്ടു. മഹാത്മാവിന്റെ പ്രതിമയെ ഈ രീതിയിൽ വികലമാക്കിയതിലൂടെ രാഷ്ട്രപിതാവിനോടും രാജ്യത്തിന്റെ ആത്മാവിനോടും അനാദരം കാണിച്ചിരിക്കുകയാണെന്നും കമ്മിറ്റിയുടെ അഭിപ്രായം..
മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ. ടി.എസ്. അജിത്ത് ഉദ്ഘാടനമെടുത്തു. ശശി വല്ലാശ്ശേരി, ശശി പട്ടത്താക്കിൽ, ഒ.പി. ജോൺസൺ, ബാബു സോമൻ, എ.കെ. ഷൈമിൽ, വിശ്വനാഥൻ കോങ്ങാട്ടിൽ, സലിൽ കുമാർ, പി.ആർ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും കരാറുകാരർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ്സ് നേതൃത്വങ്ങൾ മുന്നോട്ടുവന്നു.
മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി അഡ്വ. ടി.എസ്. അജിത്ത് ഉദ്ഘാടനമെടുത്തു. ശശി വല്ലാശ്ശേരി, ശശി പട്ടത്താക്കിൽ, ഒ.പി. ജോൺസൺ, ബാബു സോമൻ, എ.കെ. ഷൈമിൽ, വിശ്വനാഥൻ കോങ്ങാട്ടിൽ, സലിൽ കുമാർ, പി.ആർ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

