the digital signature of the temple city

ഗുരുവായൂരിന്റെ അഭിമാനം പ്രഗല്യയുടെ മികവിന്‌ മാനിക്കത്ത്പടി കോൺഗ്രസിന്റെ സ്നേഹാദരം”

ISC പരീക്ഷയിൽ ഇന്ത്യയിൽ എട്ടാം റാങ്ക്, കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രഗല്യയെ കോൺഗ്രസ് മേഖല കമ്മിറ്റി സ്നേഹാദരവോടെ അനുമോദിച്ചു

- Advertisement - Guruvayoor image

ഗുരുവായൂർ മാണിക്കത്ത്പടി ജനകീയ റോഡിൽ ശങ്കർ-ഗോമതി ദമ്പതികളുടെ മകൾ കുമാരി പ്രഗല്യ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് (ISC) പരീക്ഷയിൽ ഇന്ത്യയിൽ എട്ടാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ചു.

1000126763

ഈ അഭിമാന നേട്ടത്തിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാണിക്കത്ത്പടി മേഖല കമ്മിറ്റി പ്രഗല്യയെ ആദരിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റെയ്‌മണ്ട് മാസ്റ്റർ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബഷിർ കുന്നിക്കൽ, മുൻ മണ്ഡലം സെക്രട്ടറി സി കെ ഡേവിസ് എന്നിവർ ഭവനത്തിലെത്തി പ്രഗല്യയേയും അവരുടെ മാതാപിതാക്കളായ ശങ്കർ-ഗോമതി ദമ്പതികളെയും അഭിനന്ദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു.

1000126762

പ്രഗല്യയുടെ മികവിനെ പ്രശംസിച്ച നേതാക്കൾ, ഇത്തരത്തിലുള്ള യുവ പ്രതിഭകൾ കേരളത്തിനും രാജ്യത്തിനും അഭിമാനമാണെന്ന് അഭിപ്രായപ്പെട്ടു.

1000126764

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts