the digital signature of the temple city

ശുദ്ധമനസ്സിന്റെ മാതൃകയായി രണ്ട് വിദ്യാർത്ഥികൾ; റോട്ടിൽ കണ്ട പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

ചെറുകൈകളിൽ വലിയ മനസ്സ് – ഗുരുവായൂരിൽ വിദ്യാർത്ഥികളുടെ സത്യസന്ധത സമൂഹത്തിന് പാഠമായി”

- Advertisement - Guruvayoor image

ഗുരുവായൂർ ∙ കിഴക്കെ നടയിലെ ജി.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ അനന്തകൃഷ്ണൻ വി.ജി.യും അദ്വൈത് എ.എസ്.ഉം ശുദ്ധമായ മനസ്സിന്റെ ഉദാഹരണമാകുന്ന പ്രവൃത്തിയാണ് കാഴ്ചവെച്ചത്. സ്കൂളിൽ നിന്നു വീട്ടിലേക്ക് പോകുന്ന വഴിയിൽ ചാമുണ്ടേശ്വരി റോഡിൽ പണം കിടക്കുന്നത് കണ്ട കുട്ടികൾ ഉടൻ തന്നെ ഉത്തരവാദിത്തബോധത്തോടെ നടപടി സ്വീകരിച്ചു.

1000121248

അവർ സംഭവം ഗുരുവായൂർ നഗരസഭയിലെ പ്രതിപക്ഷ നേതാവിനെ അറിയിക്കുകയും തുടർന്ന് നഗരസഭ ഓഫീസിൽ എത്തി പണം ഏൽപ്പിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് കുട്ടികളുടെ സത്യസന്ധതയെ പ്രശംസിച്ച് മിഠായി നൽകി അഭിനന്ദിച്ചു. പണം പിന്നീട് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

പണത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. നഗരസഭ കൗൺസിലർ സി.എസ്. സൂരജും ഈ അവസരത്തിൽ സന്നിഹിതനായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts