the digital signature of the temple city

കൊള്ള പലിശക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസിന്റെ പ്രതിഷേധ സദസ്

കൊള്ള പലിശക്കാരുടെ കയ്യിൽ ജീവൻ നഷ്ടപ്പെട്ട മുസ്തഫയ്ക്ക് നീതി വേണം : കോൺഗ്രസ്സ് പ്രതിഷേധം കത്തുന്നു..മുസ്തഫയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരും..,.

- Advertisement - Guruvayoor image

ഗുരുവായൂർ ∙ കൊള്ള പലിശക്കാരുടെ പീഡനത്തിൽ പെട്ട് മുസ്തഫ ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കെ, അദ്ദേഹത്തിന്റെ മരണത്തിൽ യഥാർത്ഥ അന്വേഷണം ഉറപ്പുവരുത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

കിഴക്കെ നട മഞ്ഞുളാൽ പരിസരത്ത് നടന്ന സദസ്സ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ഉദ്ഘാടനം ചെയ്തു.

ഓപ്പറേഷൻ കുബേര പോലുള്ള നടപടികൾ മരവിപ്പിച്ചതിലൂടെ കൊള്ള പലിശക്കാർക്ക് തുറന്ന വാതിലുകൾ ഒരുക്കിയിരിക്കുന്നത് സർക്കാരാണ്. മുസ്തഫയുടെ മരണത്തിൽ നീതി ഉറപ്പുവരുത്തണമെങ്കിൽ സി.പി.എം എം.എൽ.എ എൻ.കെ. അക്ബർ മുന്നോട്ട് വരണം” — കെ.പി. ഉദയൻ പ്രസംഗത്തിൽ പറഞ്ഞു.

ബാലൻ വാറണാട്ട്, സി.എസ്. സൂരജ്, ശശി വാറണാട്ട്, സ്റ്റീഫൻ ജോസ്, പ്രദീഷ് ഓടാട്ട്, പ്രമീല ശിവശങ്കരൻ, സി.ജെ. റെയ്മണ്ട്, വി.എസ്. നവനീത്, എം.ബി. രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.പ്രതിഷേധ സദസിന് ഒ.പി. ജോൺസൺ, ജവഹർ മുഹമ്മദുണ്ണി, ഏ.കെ. ഷൈമിൽ, ശശികുമാർ പട്ടത്താക്കിൽ, കെ. വിശ്വനാഥൻ, പ്രേം ജി മേനോൻ, വി.എം. മുഹമ്മദുണ്ണി, ഫിറോസ് പുത്തംമ്പല്ലി, പി.ആർ. പ്രകാശൻ, ഷാജൻ വെള്ളറ, പി.കെ. ഷനോജ്, നൗഷാദ് കാരക്കാട്, സി.കെ. ഡേവിസ്, രാഗേഷ് നെന്മിനി, കെ. കണ്ണൻ എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts