the digital signature of the temple city

“ആതിഥ്യരംഗത്തെ നന്മയുടെ കൂട്ടായ്മ”;ഗുരുവായൂർ ഹോട്ടൽ അസോസിയേഷൻ വാർഷിക സമ്മേളനം ശ്രദ്ധേയമായി..

സർട്ടിഫിക്കറ്റ് വിതരണവും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഹോട്ടൽ അസോസിയേഷൻ പുതിയ ലക്ഷ്യങ്ങളോടെ മുന്നോട്ട്

- Advertisement - Guruvayoor image

ഗുരുവായൂർ ∙ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 2025 ഒക്ടോബർ 22 ബുധനാഴ്ച രുഗ്മിണി റീജൻസിയിൽ നടന്നു.

യൂണിറ്റ് പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷനായി യോഗം ചേർന്നു. ജില്ലാ പ്രസിഡൻറ് അമ്പാടി ഉണ്ണികൃഷ്ണൻ വാർഷിക പൊതുയോഗം ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് സി. ബിജുലാൽ മുഖ്യാതിഥിയായിരുന്നു. നേതാക്കളായ ജി.കെ. പ്രകാശ്, വി.ആർ. സുകുമാർ, സുന്ദരൻ നായർ, പ്രേമ പ്രകാശ്, റോഷ്നി ബിജുലാൽ, രുഗ്മിണി, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

1000119084

സമ്മേളനത്തിൽ FSSAI യുടെയും FOSTAC ന്റെയും സർട്ടിഫിക്കറ്റുകൾ ഗുരുവായൂർ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ബഹു. എസ്. വിഷ്ണു വിതരണം നിർവഹിച്ചു. നഗരസഭയുടെ ഹെൽത്ത് കാർഡുകളും കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റുകളും നഗരസഭ ക്ലീൻ സിറ്റി മാനേജർ ബഹു. കെ. സി. അശോകൻ, അർഷാദ് എന്നിവർ വിതരണം ചെയ്തു.

1000119088

അസോസിയേഷൻ സംഘടിപ്പിച്ച ജീവകാരുണ്യപ്രവർത്തനങ്ങളുടെ വിതരണവും ഈ അവസരത്തിൽ നടത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts