ഗുരുവായൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തൃശ്ശൂർ ജില്ലാ 41-ാം സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഗുരുവായൂരിലെ മലേഷ്യൻ ടവറിൽ ജില്ലാ പ്രസിഡന്റും വർക്കിംഗ് ചെയർമാനുമായ കെ.ജി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഡേവിഡ്സ്റ്റീഫൻ, കൺവീനർ എം.എഫ്. ജോയ്, ജോയിന്റ് കൺവീനർ വി.കെ. ജയരാജൻ, ട്രഷറർ സത്യനാഥൻ പി.ആർ., പ്രൊഫ. വി.എ. വർഗീസ്, ബാലൻ വാറനാട് എന്നിവർ പ്രസംഗിച്ചു.
വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ പി. മുകുന്ദൻ, പി.ഐ. ലാസർ, ബ്രില്യന്റ് വർഗീസ്, കെ.പി. പോളി, എം. കോയക്കുട്ടി, തോംസൺ വാഴപ്പിള്ളി എന്നിവർ ഉദ്ഘാടനചടങ്ങിന് നേതൃത്വം നൽകി. ജില്ലാ സമ്മേളനത്തിനായി സ്വീകരണ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

