the digital signature of the temple city

ഗുരുവായൂർ നഗരസഭയുടെ ആയുർവേദ ആശുപത്രിക്ക് വീണ്ടും തളർവാദം!

രോഗികളെ ഇറക്കി വാതിൽ പൂട്ടി; ശുചിമുറികളിലെ ദുരവസ്ഥയിൽ ആരോഗ്യ സേവനം തളർന്നു

- Advertisement - Guruvayoor image

ഗുരുവായൂർ ∙ നഗരസഭയുടെ കീഴിലുള്ള ആയുർവേദ ആശുപത്രി വീണ്ടും തളർവാദത്തിന്റെ പിടിയിൽ.
ആശുപത്രിയുടെ ശുചിമുറികൾ അത്യന്തം ദുരവസ്ഥയിലായതിനെത്തുടർന്ന് നിലവിൽ അഡ്മിറ്റായിരുന്ന രോഗികളെയടക്കം ഡിസ്ചാർജ് ചെയ്ത് പുറത്തുവിട്ടാണ് ആശുപത്രി അടച്ചത്.
ജനങ്ങളുടെ ആരോഗ്യസുരക്ഷയെ കളിയാക്കുന്ന തരത്തിലുള്ള നഗരസഭയുടെ അനാസ്ഥയാണ് വീണ്ടും വെളിച്ചത്തായത്.

മുമ്പും നിരവധി തവണ ഈ ആശുപത്രി പൂട്ടിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ആശുപത്രി പ്രവർത്തനം പുനരാരംഭിക്കാതെ നാളുകൾ നീളുന്നത് ജനങ്ങൾക്ക് വൻ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. “ജനങ്ങളുടെ ആരോഗ്യാവകാശത്തെ വെല്ലുവിളിക്കുന്ന നഗരസഭയുടെ പരാജയമാണിത്” എന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ പ്രതികരിച്ചു.

നഗരസഭയുടെ സ്വന്തം ആയുർവേദ ആശുപത്രി പുനഃപുനം അടച്ചുപൂട്ടിയതിൽ ഇത്രയും അനാസ്ഥ കാണിച്ച ഭരണാധികാരികൾക്ക് പ്രത്യേക അവാർഡ് നൽകണമെന്ന് മുഖ്യമന്ത്രി, തദ്ദേശവകുപ്പ് മന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് കത്തെഴുതാൻ തീരുമാനിച്ചിട്ടുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുവായൂരിലെ ആയുർവേദ ആശുപത്രി പ്രവർത്തനം നിലച്ചതോടെ, സമീപ പ്രദേശങ്ങളിലെ രോഗികൾക്ക് ഇപ്പോൾ സ്വകാര്യ സ്ഥാപനങ്ങൾ ആശ്രയിക്കുന്നതൊഴികെയുള്ള മാർഗമില്ല. ചെലവേറിയ ചികിത്സയാണ് ഇപ്പോൾ ജനങ്ങളെ ബാധിക്കുന്നത്.

നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, ആരോഗ്യ രംഗത്തെ വീഴ്ചകൾക്കു ഉത്തരവാദികൾക്ക് എതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts