ഗുരുവായൂർ തെരുവുനായകളുടെ പിടിയിലാകുന്നു; നഗരസഭ മൗനം പാലിക്കുമ്പോൾ ജനങ്ങൾ ആശങ്കയിൽ…
ഗുരുവായൂർ: നഗരത്തിലെ തെരുവുനായ ഭീതിയ്ക്ക് വിരാമമില്ല. ഇന്ന് രാവിലെ പടിഞ്ഞാറെ നടയിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
ഇതിനുമുമ്പ്, നഗരസഭയുടെ 25, 26-ാം വാർഡുകളിലായി മാവിൻചുവട് മേഖലയിൽ ആറ് പേർ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നിരന്തരമായ പരാതികൾക്കിപ്പുറവും നഗരസഭ ഇതുവരെ ഫലപ്രദമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നതാണ് ജനങ്ങൾ ഉന്നയിക്കുന്ന ആരോപണം.
പ്രദേശത്ത് കഴിഞ്ഞ ആഴ്ചകളിലായി തെരുവുനായകളുടെ എണ്ണം ഗണ്യമായി വർധിച്ചതായും, പ്രത്യേകിച്ച് രാത്രി സമയത്ത് സഞ്ചരിക്കുന്നവർക്ക് അപകടഭീഷണിയാണെന്നും പ്രദേശവാസികൾ പറയുന്നു.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നഗരസഭ അടിയന്തിരമായി ഇടപെടണമെന്നും ഭക്തജനങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടു.

