the digital signature of the temple city

ഗുരുവായൂരിൽ തെരുവ് നായയുടെ താണ്ഡവം ; ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്

?ജനങ്ങൾ ഭീതിയിൽ; ചെവി കടിച്ചെടുത്ത് ആക്രമണം, മാവിൻചുവടിൽ തെരുവ് നായയുടെ അതിക്രമം

- Advertisement - Guruvayoor image

ഗുരുവായൂർ: നഗരസഭയുടെ 25, 26-ാം വാർഡുകളിലായി മാവിൻചുവട് മേഖലയിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ തെരുവ് നായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പ്രദേശത്ത് ജനങ്ങളിൽ ഭീതിയാണ്.

പുല്ല് പറിക്കുകയായിരുന്ന ഇല്ലിക്കോട്ട് വാഹിദ (53)യുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തുവെന്നാണ് വിവരം. ബൈക്കിൽ സഞ്ചരിച്ച സഹദ് അബൂബക്കർ (25) നായ പിന്തുടർന്ന് കടിച്ചു. കൂടാതെ സോന ജോൺസൺ (21), പാൽവിൽപ്പനക്കാരൻ ഹരിദാസ് (55), പുലിക്കോട്ടിൽ റെജി ആന്റോ (37), കറുപ്പംവീട്ടിൽ അഷ്‌റഫ് (53) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

1000085232

തെരുവ് നായയുടെ കടിയേറ്റവർക്ക് ചികിത്സാചെലവടക്കം സാമ്പത്തിക സഹായം നൽകണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ആവശ്യപ്പെട്ടു. അതോടൊപ്പം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നഗരസഭ അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ആർ.എ. അബൂബക്കർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ചകളിലായി തെരുവ് നായകളുടെ എണ്ണം വർധിച്ചതായി, രാത്രി സമയത്ത് സഞ്ചരിക്കുന്നവർക്ക് അപകട ഭീഷണിയാണെന്നും പ്രദേശവാസികൾ പറയുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts