ഗുരുവായൂർ ജനങ്ങൾക്കായി മോചനമാർഗം തുറക്കുന്നു!–ഇടതുമുന്നണി ഭരണത്തിനെതിരെ കോൺഗ്രസിന്റെ മോചന പടയോട്ടം!… മൂന്ന് ദിവസത്തെ ജനപദയാത്ര ഒക്ടോബർ 9 മുതൽ!
ഗുരുവായൂർ: കഴിഞ്ഞ 25 വർഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന്റെ കെടുകാര്യസ്ഥതകൾ തുറന്നുകാട്ടി കുറ്റവിചാരണ നടത്തുന്നതിനായി കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 9, 10, 11 തീയതികളിൽ “ഗുരുവായൂർ മോചന യാത്ര” സംഘടിപ്പിക്കുന്നു.

ഒക്ടോബർ 9 വ്യാഴാഴ്ച രാവിലെ 9 മണിക്ക് മല്ലാട് സെന്ററിൽ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ (മുൻ എം.പി) യാത്ര ഉദ്ഘാടനം ചെയ്യും. അന്ന് പൂക്കോട് മേഖലയിലൂടെയുള്ള പദയാത്ര മണിഗ്രാമിൽ സമാപിക്കും.
ഒക്ടോബർ 10 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ടി.എസ്. അജിത് (ഡി.സി.സി. സെക്രട്ടറി) തിരുവെങ്കിടം സെന്ററിൽ യാത്ര ഉദ്ഘാടനം ചെയ്യും. വൈകിട്ട് കിഴക്കെ നടയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപന യോഗം നടക്കും.
ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് തൈക്കാട് മേഖലയിലെ യാത്ര ടി.വി. ചന്ദ്രമോഹൻ (യു.ഡി.എഫ് ജില്ലാ ചെയർമാൻ, മുൻ എം.എൽ.എ) ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് ചൊവ്വല്ലൂർ പടി സെന്ററിൽ നടക്കുന്ന സമാപന സമ്മേളനം മുൻ ഡി.സി.സി. പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും.
⚖️ നഗരസഭ ഭരണത്തിനെതിരെയുള്ള കുറ്റപത്രം
ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ ദശാബ്ദങ്ങളായ ഭരണ പരാജയങ്ങൾ ഉൾക്കൊള്ളുന്ന കുറ്റപത്രത്തിൽ 40 പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു:
1️⃣ തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാനാകാതെ ABC പദ്ധതി പരാജയം
2️⃣ നിലാവ് പദ്ധതി പരാജയം — തെരുവ് വിളക്കുകൾ LED ആക്കിയില്ല
3️⃣ ജൈവ മാലിന്യ യൂസർഫീ അന്യായമായി വർദ്ധിപ്പിച്ചു
4️⃣ റോഡുകൾ തകർന്ന് യാത്രാവിധം നഷ്ടപ്പെട്ടു
5️⃣ കൊതുക് ശല്യം നിയന്ത്രണാതീതം
6️⃣ വീട് നികുതി അന്യായ വർദ്ധന — ജനങ്ങൾക്ക് സാമ്പത്തികഭാരം
7️⃣ സൗജന്യ കുടിവെള്ള വാഗ്ദാനം നടപ്പിലായില്ല
8️⃣ ഹെൽത്ത് സെന്ററുകളിൽ ഡോക്ടർമാരുടെ കുറവ്
9️⃣ ആയുർവേദ ആശുപത്രി പൊളിച്ച് മാറ്റി — പുനർനിർമ്മാണം തുടങ്ങിയില്ല
10️⃣ മാസ്റ്റർപ്ലാൻ അഴിമതിയുടെ മറവിൽ
11️⃣ അഴുക്കുചാൽ പദ്ധതി പരാജയം — തീർത്ഥാടകർ ദുരിതത്തിൽ
12️⃣ ലൈഫ് പദ്ധതി തുക അനുവദിച്ചിട്ടില്ല
13️⃣ പൊതു പ്രവൃത്തികളിൽ എസ്റ്റിമേറ്റ് വർദ്ധനയിലൂടെ അഴിമതി
14️⃣ ബസ് സ്റ്റാൻഡ് വായ്പയിൽ മുനിസിപ്പാലിറ്റി കടബാധ്യതയിൽ
15️⃣ നഗരസഭ ലൈബ്രറി ഡിജിറ്റലൈസേഷൻ വൈകി
16️⃣ നവോത്ഥാന നായകർക്ക് സ്മാരകങ്ങൾ ഇല്ല
17️⃣ അശാസ്ത്രീയ കാനനിർമ്മാണം മൂലം വെള്ളക്കെട്ട്
18️⃣ ഗുണമേന്മയില്ലാത്ത വളം കർഷകരെ നിർബന്ധിതമാക്കുന്നു
19️⃣ കായികമേഖലയിൽ രാഷ്ട്രീയ താൽപര്യങ്ങൾ മുൻപന്തിയിൽ
20️⃣ മേൽപ്പാലത്തിന് കീഴിൽ സാമൂഹ്യവിരുദ്ധരുടെ ആവാസകേന്ദ്രം
21️⃣ വന്യമൃഗ ശല്യം നിയന്ത്രിക്കാനാകാത്ത സ്ഥിതി
22️⃣ തനത് ഫണ്ടിന് പ്രവർത്തനക്ഷമമായ നീക്കങ്ങൾ ഇല്ല
23️⃣ പരിസ്ഥിതി സംരക്ഷണത്തിൽ പരാജയം
24️⃣ ബഡ്ജറ്റ് കബളിപ്പിക്കൽ — 320 കോടി പ്രഖ്യാപിച്ച് 50 കോടി മാത്രം നീക്കം
25️⃣ തൈക്കാട് ഹെൽത്ത് സെന്റർ വികസനം നിൽച്ചു
26️⃣ പടിഞ്ഞാറെ നട മിനിമാർക്കറ്റ് ശോച്യാവസ്ഥയിൽ
27️⃣ അറവുശാല പദ്ധതിക്ക് കല്ലിടാതെ വർഷങ്ങൾ കടന്നു
28️⃣ കണ്ടാണിശ്ശേരി–തൈക്കാട് പാലം നിർമാണം തള്ളിപ്പോയി
29️⃣ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ നടപടി ഇല്ല
30️⃣ വ്യവസായ എസ്റ്റേറ്റിന്റെ വികസനത്തിൽ വീഴ്ച
31️⃣ തോടുകളുടെ സംരക്ഷണത്തിൽ പൂർണ്ണ പരാജയം
32️⃣ മമ്മിയൂർ ജംഗ്ഷൻ ഗതാഗത കുരുക്ക് പരിഹരിച്ചില്ല
33️⃣ തിരുവെങ്കിടം അടിപ്പാത യാഥാർത്ഥ്യമാകാതെ
34️⃣ റെയിൽ പാത വികസനത്തിലും പാസഞ്ചർ പുനസ്ഥാപനത്തിലും വീഴ്ച
35️⃣ “തെളിനീരൊഴുകും നവകേരളം” പദ്ധതി പരാജയം
36️⃣ തോടിന്റെ സംരക്ഷണഭിത്തി തകർന്നതിനെതിരെ നടപടി ഇല്ല
37️⃣ ഭരണത്തിൽ വ്യാപകമായ ധൂർത്തം
38️⃣ പിൻവാതിൽ നിയമനങ്ങൾ വഴി അനീതിപ്രവർത്തനം
39️⃣ പി.ആർ. പ്രചാരണത്തിലൂടെ മിഥ്യാനേട്ടങ്ങൾ
40️⃣ ചൂൽപ്രം ട്രഞ്ചിംഗ് ഗ്രൗണ്ട് മലിനജലം ഒഴുകി ദുര്ഗന്ധം പരത്തുന്നു.
പത്രസമ്മേളനത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് അരവിന്ദൻ പല്ലത്ത്, മണ്ഡലം പ്രസിഡന്റുമാരായ ഓ. കെ. ആർ. മണികണ്ഠൻ, ആൻ്റോ തോമാസ്, ബി.വി. ജോയ്, പ്രതിപക്ഷ ഉപനേതാവ് കെ.പി.എ. റഷീദ്, കോ-ഓർഡിനേറ്റർ ആർ. രവികുമാർ എന്നിവർ പങ്കെടുത്തു.

