the digital signature of the temple city

നാരായണീയ മഹോത്സവം “വൈകുണ്‌ഠാമ്യതം” ഒക്ടോബർ 5 മുതൽ 10 വരെ ഗുരുവായൂരിൽ

ഗുരുവായൂർ: ‘അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടക്കാറുള്ള നാരായണീയ മഹോത്സവം വൈകുണ്‌ഠാമ്യതം എന്ന നാമകരണത്തിൽ ഒക്ടോബർ 5 മുതൽ 10 വരെ ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കും.

- Advertisement - Guruvayoor image

2012ൽ രൂപീകൃതമായ നാരായണീയ മഹോത്സവ സമിതി കഴിഞ്ഞ 13 വർഷമായി നാരായണീയം പ്രചാരണ പ്രവർത്തനത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം എത്തിക്കുന്നതോടൊപ്പം ഈ വർഷം ഭാരതത്തിലെ ചില സംസ്ഥാനങ്ങളിൽ നാരായണീയം പാരായണം സംഘടിപ്പിക്കാനും കേന്ദ്ര സമിതിയ്ക്ക് രൂപം നൽകാൻ കഴിഞ്ഞു. ഗുജറാത്ത്, ഒറീസ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്. എന്നീ ๑๑ให้๓วรั കർണ്ണാടക, സംസ്ഥാനങ്ങളിലും പ്രവർത്തനം 2025ൽ എത്തിക്കാൻ കഴിഞ്ഞു. നാരായണീയ മഹോത്സവ സമിതിയുടെ പ്രവർത്തനത്തിൻ്റെ പ്രധാന പരിപാടിയാണ് മഹോത്സവം. 

വിശ്വ പീഠാപഹതൈ എന്ന ആപ്‌തവാക്യം ഉയർത്തിപിടിച്ചാണ് നാരായണീയ മഹോത്സവം സംഘടിപ്പിക്കുന്നത്. നയനം നാരായണീയം, ഭവനം നാരായണീയം, പുരസ്‌കാര സമർപ്പണം, സാന്ത്വനം നാരായണീയം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ, ആചാര്യവന്ദനം എല്ലാ ദിവസവും ശ്രീമദ് നാരായണീയം സമ്പൂർണ്ണ പാരായണം ഓൺലൈൻ മത്സരങ്ങൾ (ഭജന, ഭക്തി ഗാനം, ചിത്രരചന, ശ്രീകൃഷ്ണവേഷ മത്സരം, നാരായണീയ പാരായണ മത്സരം, ഗോപികാ നൃത്തം, എന്നീ മത്സരങ്ങൾ നടക്കുന്നു.

ഈ വർഷത്തെ ലോക മാനസിക ആരോഗ്യ ദിനമായ 10-ാം തിയ്യതി കേശാദിപാദ വിശ്വദർശനം എന്ന കാഴ്‌ചപാടിൽ ലോകമെമ്പാടുമുള്ള നാരായണീയം പാരയണം ചെയ്യുന്ന നാരായണീയ ഭക്തരെ കോർത്തിണക്കി രാവിലെ 10 മണി 10 മിനിറ്റ് 10 സെക്കന്റ് സമയത്ത് നാരായണീയത്തിന്റെ കേശാദിപാദവർണ്ണന നൂറാം ദശകം പാരായണം ഒരേസമയം പ്രത്യേകം തയ്യാറാക്കിയ ലിങ്കിലൂടെ മുഴുവൻ രാഷ്ട്രങ്ങളിലും നാരായണീയ ഭക്തർക്ക് പാരായണം ചെയ്യാൻ സൗകര്യം ഒരുക്കിയതാണ് ഈ മഹോത്സവത്തിന്റെ പ്രത്യേകത. 

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. ഉദ്ഘാടനം നിർവഹിക്കും. ബംഗാൾ ഗവർണർ സി വി ആനന്ദബോസ്, കേന്ദ്രകൃഷി കാർഷികക്ഷേമ വകുപ്പ് മന്ത്രി ശിവരാജ് സിംഗ്‌ ചൗഹാൻ, കേന്ദ്രമന്ത്രി എൽ മുരുകൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പോണ്ടിച്ചേരി പിഡബ്ല്യുഡി വകുപ്പ് മന്ത്രി ലക്ഷ്മി നാരായണൻ, രാഷ്ട്രീയ സ്വയംസേവക സംഘം പ്രജ്ഞാ പ്രവാഹ് പ്രമുഖൻ ജെ. നന്ദകുമാർ ശ്രീമതി ശോഭസുരേന്ദ്രൻ, മഹാ മണ്ഡലേശ്വർ ജുന അക്കാദ സ്വാമി നാരായണൻ ഗിരിജി മഹാരാജ്, മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി, ഭാഗവതാചാര്യൻ ഉദിത് ചൈതന്യ, ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. ഡോക്ടർ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, ചോറ്റാനിക്കര ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ പ്രശാന്ത് നമ്പൂതിരി, കൊടുങ്ങല്ലൂർ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ത്രിവീക്രമൻ അടികൾ, ഗുരുവായൂർ മുൻ മേൽശാന്തിമാരായ ഡോക്ടർ കിരൺ ആനന്ദ് നമ്പൂതിരി, ഏഴിക്കോട് ശശി നമ്പൂതിരി, ഗുരുവായൂരപ്പാശ്രമം മഠാധിപതി പെരിങ്ങര കേശവൻ നമ്പൂതിരി, പ്രഭാഷകൻ തോട്ടം നീലകണ്ഠൻ നമ്പൂതിരി ശ്രീ കുമ്മനം രാജശേഖരൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോക്ടർ വി കെ വിജയൻ, ഗുരുവായൂർ മുനിസിപ്പൽ കൗൺസിലർ ശോഭ ഹരിനാരായണൻ, സംസ്ഥാന സെക്രട്ടറി ശ്രീജിത്ത്. എൻ. റിട്ടയേർഡ് ഇന്ത്യൻ ആർമി ഓഫീസർ മേജർ രവി, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, വാദ്യ കലാകാരൻ പെരുവനം കുട്ടന്മാരാർ, ഏറ്റുമാനൂരപ്പൻ കോളേജ് പ്രൊഫസർ ശ്രീമതി സരിത അയ്യർ, മേൽപ്പത്തൂർ ഇല്ലം കൃഷ്ണകുമാർ നമ്പൂതിരിപ്പാട്, ഗുരുവായൂർ പൈതൃകം കോഡിനേറ്റർ അഡ്വക്കേറ്റ് രവി ചങ്കത്ത്, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട്. സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണൻ, സിനി ആർട്ടിസ്റ്റ് ജയസൂര്യ, പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ, പിന്നണി ഗായിക ആലീസ് ഉണ്ണികൃഷ്ണൻ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിങ് ഡയറക്ടർ ദേവിദാസ്, തെലുങ്ക് സിനിമാതാരം മാധവി ലത, സിനിമാതാരവും നർത്തകിയുമായ സരയു മോഹൻ, നാരായണീയ മഹോത്സവ സമിതി അധ്യക്ഷൻ മാങ്കോട് അഡ്വക്കേറ്റ് രാമകൃഷ്ണൻ, വൈസ് പ്രസിഡണ്ട് സി മോഹൻദാസ്, ജനറൽ സെക്രട്ടറി ചാമപറമ്പിൽ ഹരി മേനോൻ, സംഘടനാ സെക്രട്ടറി ഐ ബി ശശിധരൻ, ട്രഷറർ ശ്രീകുമാർ മാവേലിക്കര തുടങ്ങിയവർ 2025 ഒക്ടോബർ 5 മുതൽ 10 വരെ നടക്കുന്ന വിവിധ പരിപാടി സംബന്ധിക്കും.

പത്താം തീയതി 3:00 മണിക്ക് നടക്കുന്ന ഗോപിക നൃത്തത്തിനുശേഷം നടക്കുന്ന ധ്വജവരോഹണത്തോടുകൂടി ഈ വർഷത്തെ നാരായണീയ മഹോത്സവത്തിന് പരിസമാപ്തി കുറിക്കുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ദേശീയ ജനറൽ സെക്രട്ടറി ഹരി മേനോൻ, സംസ്ഥാന ട്രഷറർ നാരായണപിള്ള. ജനറൽ കൺവീനർ ബാബുരാജ് കേച്ചേരി, അരുൺ ബാബു എന്നിവർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts