the digital signature of the temple city

രാഹുൽക്ക് നേരെ വധഭീഷണി ; ഗുരുവായൂരിൽ കോൺഗ്രസിന്റെ ജ്വലിക്കുന്ന പ്രതിഷേധം!

മതേതര ഭാരതത്തിന്റെ പ്രതീകമായി രാഹുലിന് പിന്തുണ; ബ്ലോക്ക് കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ പ്രകടനം

- Advertisement - Guruvayoor image

ഗുരുവായൂർ: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രിന്റു മഹാദേവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിക്ഷേധ പ്രകടനം നടത്തി. മതേതര ഭാരതത്തിന്റെ കാവലാളായ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി, “ഞങ്ങൾ ഒന്നാണ്” എന്ന സന്ദേശം ഉയർത്തികൊണ്ട് പ്രവർത്തകർ കൈരളി ജംഗ്‌ഷനിൽ ഒത്തുചേർന്നു.

1000058603

പ്രകടനം പി.കെ.സി.സി. നിർവാഹകസമിതി അംഗം പി.കെ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പള്ളത്തിന് പതാക കൈമാറിയതിനുശേഷം പ്രകടനം നഗരത്തിന്റെ പ്രധാന തെരുവുകൾ ചുറ്റി കിഴക്കേ നടയിൽ സമാപിച്ചു.

മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, നേതാക്കളായ ആർ. രവികുമാർ, ബാലൻ വാറണാട്ട്, ഒ.കെ.ആർ. മണികണ്ഠൻ, പി.വി. ബദറുദ്ദീൻ, കെ.വി. സത്താർ, കെ.വി. ഷാനവാസ്, പി.കെ. രാജേഷ് ബാബു, ശിവൻ പാലിയത്ത്, പി.ഐ. ലാസർ, വി.കെ. സുജിത്ത്, സ്റ്റീഫൻ ജോസ്, അനീഷ് പാലയൂർ, വി.എസ്. നവനീത്, നൗഷാദ് കൊട്ടിലിങ്ങിൽ, കെ.എം. ഇബ്രാഹിം അക്ബർ, ഷൈലജ ദേവൻ, ഹരി വാരിയർ, സി.ജെ. റെയ്മണ്ട്, സി.കെ. ബാലകൃഷ്ണൻ, കെ.ജെ. ചാക്കോ, കെ.കെ. വേദുരാജ്, എം.ബി. രാജലക്ഷ്മി, ലാദ്ദീജുൻ, രമണൻ എന്നിവരും നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts