the digital signature of the temple city

ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ്ഗീതാ മഹോത്സവത്തിന് നാമജപ ഘോഷയാത്രയോടെ സമാപനമായി

ഗുരുവായൂർ: ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിലുള്ള ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ്ഗീതാ മഹോത്സവത്തിൻ്റെ സമാപന ദിവസമായ ഞായറാഴ്ച്ച (28-9-2025) ന് രാവിലെ ഭഗവദ്ഗീതാ സമ്പൂർണ്ണ പാരായണം ഗുരുവായൂർ കെ ആർ രാധാകൃഷ്ണയ്യർ നിർവഹിച്ചു. ശോഭാ ഹരിനാരായണൻ ജ്യോതി എന്നിവരുടെ നേതൃത്വത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം നിർവഹിച്ചു. യജ്ഞത്തിൻ്റെ സമാപനഭദ്രദീപ സമർപ്പണം ക്ഷേത്രം തന്ത്രി ചേന്നാസ്സ് കൃഷ്ണൻ നമ്പൂതിരി യജ്ഞവേദിയിൽ നിർവഹിച്ചു. യജ്ഞത്തിൻ്റെ സമാപന പ്രസംഗത്തിനു ശേഷം മഞ്ചിറ കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തിരുവാല്ലൂർ ശരത് തേലമ്പറ്റ വാസുദേവൻ നമ്പൂതിരി എന്നിവർ ശ്രീവിഷ്ണു സഹസ്രനാമം ശ്രീവിഷ്ണു ഭുജംഗപ്രയാത പാരായണം മംഗളം എന്നിവ പാരായണം ചെയ്തു സമർപ്പിച്ചു. 

- Advertisement - Guruvayoor image

തുടർന്ന് ക്ഷേത്രകുളത്തിനു ചുറ്റും നാദസ്വരത്തിൻ്റെയും നാമജപങ്ങളുടേയും അകമ്പടിയോടെ നാമജപഘോഷയാത്ര നടത്തി 51-ാം മത് ശ്രീവിഷ്ണു സഹസ്രനാമോത്സവും 44-ാം മത് ശ്രീമദ് ഭഗവദ്ഗീതാ യജ്ഞവും ഭഗവാനു സമർപ്പിച്ചു ചടങ്ങുകൾക്ക് മേച്ചേരി കേശവൻ നമ്പൂതിരി മേച്ചേരി ശ്രീകാന്ത് ചെറുതയ്യൂർ ശ്രീജിത്ത് തിരുവാല്ലൂർ ശരത് എന്നിവർ നേതൃത്വം നൽകി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts