the digital signature of the temple city

“വോട്ടു ചോരി”ക്കെതിരെ രാഹുൽ ഗാന്ധിയുടെ ജനകീയ സമരം; ഗുരുവായൂരിൽ ഒപ്പ് ശേഖരണത്തിന് തുടക്കം

വോട്ടു ചോരി”ക്കെതിരെ രാഹുൽ ഗാന്ധിയുടെ ജനയാത്ര – ഗുരുവായൂരിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ ഒപ്പ് ശേഖരണത്തിന് തുടക്കം

- Advertisement - Guruvayoor image

ഗുരുവായൂർ: ജനാധിപത്യ രാജ്യത്ത് വോട്ടവകാശം വിശ്വാസ്യതയോടും സുതാര്യതയോടും കൂടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന “വോട്ടു ചോരി” വിരുദ്ധ സമരപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവുമായി ഗുരുവായൂരിൽ ഒപ്പ് ശേഖരണത്തിന് തുടക്കം കുറിച്ചു.

പടിഞ്ഞാറെ നട സെന്ററിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ ആദ്യ ഒപ്പിട്ട് ശേഖരണത്തിന് തുടക്കം കുറിച്ചു.

രാഹുൽ ഗാന്ധി മുന്നോട്ട് വയ്ക്കുന്ന “വോട്ടു ചോരി” പ്രചാരണ യാത്രയിൽ കള്ള വോട്ടുകൾ വഴി ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന പ്രവണത ജനാധിപത്യ വിരുദ്ധമാണെന്നും, തിരഞ്ഞെടുപ്പ് പട്ടികകൾ കൂടുതൽ വിശ്വാസ്യതയോടെ, സുഗമമായി തയ്യാറാക്കണം എന്ന സന്ദേശമാണ് രാജ്യത്തുടനീളം ഉയർത്തിക്കൊണ്ടിരിക്കുന്നത്.

നേതാക്കളായ അരവിന്ദൻ പല്ലത്ത്, ആർ. രവികുമാർ, കെ.പി. ഉദയൻ, ശശി വാറണാട്ട്, സി.എസ്. സൂരജ്, ബാലൻ വാറണാട്ട്, ഷൈലജ ദേവൻ, കെ.പി.എ. റഷീദ്, ശശി വല്ലാശ്ശേരി, പ്രിയാ രാജേന്ദ്രൻ, ശശി പട്ടത്താക്കിൽ, ഏ.കെ. ഷൈമിൽ, വി.എസ്. നവനീത്, എം.ബി. രാജലക്ഷ്മി, പ്രദീഷ് ഓടാട്ട്, ടി.കെ. ഗോപാലകൃഷ്ണൻ, വി.എം. മൊഹമ്മദുണ്ണി, ഹരിവടക്കുട്ട്, പ്രമീള ശിവശങ്കരൻ, എ.എ. സലീൽകുമാർ, കെ.കെ. രഞ്ജിത്ത്, ശിവദാസ് വട്ടേക്കാടത്ത്, ഷൺമുഖൻ തെച്ചിയിൽ, സി. മുരളീധരൻ, സി. ശങ്കരനുണ്ണി, സുഷാ ബാബു എന്നിവർ നേതൃത്വം നൽകി.

ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഒപ്പ് ശേഖരണവും പൊതുസമ്മേളനങ്ങളും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

1003179976

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts