ഗുരുവായൂർ : നവരാത്രിയുടെപ്രധാന ശ്രേഷ്ഠമായ പൂജവെപ്പിനായി പുസ്തകങ്ങളും, കലോപകരണങ്ങളും മറ്റും പൂജയ്ക്കായി ഇത്തവണ അഷ്ടമി ദിനവുമായി ബന്ധപ്പെട്ട് സെപ്ത:29 ന് സരസ്വതി പൂജക്കായി നൽകണം. തുടർന്ന് സെപ്ത:30 നും,ഒക്ടോ:1 നും അടച്ച് പൂജയാണ്. ഒക്ടോ.1 ന് തന്നെ മഹാനവമി, ഒക്ടോ 2 ന് .വിജയദശമി എന്നിവയുമായി നവരാത്രി ആഘോഷം സമാപിയ്ക്കുകയും ചെയ്യും. അഷ്ടമിദിനനാളിന്റെ ഏറ്റ കുറച്ചിലനുസരിച്ച്സെപ്ത:29 ന് പൂജാപുസ്തക സമർപ്പണം നടത്തേണ്ടതിനാൽ ദുർഗാഷ്ടമി ദിനത്തിലും സെ. 30 നും, ഒക്ടോ 1 നും അടച്ച് പൂജ (മഹാനവമി ) നടത്തപ്പെടുകയാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങളും , കലോപകരണങ്ങളും, കളരി വസ്തുക്കൾ തുടങ്ങിയവയിലെ ആയുധങ്ങളും പൂജവെയ്പ്പിന് സമർപ്പിച്ചാൽ ആദിനത്തിൽ പിന്നെ പുസ്തക വായനയോ, എഴുത്തോ, അദ്ധ്യയനമോ തുടങ്ങി ഒന്നും തന്നെ അരുതാത്തതാണ് . പൂജാദിനത്തിൽതങ്ങളുടെ ഇടങ്ങളുമായും, ക്ഷേത്രമായും പ്രാർത്ഥന മാത്രമാണ് മുഖ്യം. എന്നാൽ മുൻ കാലങ്ങളിൽ നിന്ന് വിത്യസ്തമായി ഇത്തവണ സെപ്ത:.29ന് പൂജവെപ്പിന് വിഭവങ്ങൾ നൽക്കുകയും സെപ്ത. 30 ന് ഒക്ടോ – 1 ന് കൂടി തുടങ്ങി രണ്ട് ദിനങ്ങളിലും അടച്ച് പൂജയായതിനാൽ വലിയ പ്രതിസന്ധിയാണ് വന്ന് ചേർന്നിരിക്കുന്നത്.
നിലവിൽ ഒക്ടോ — 1നാണ് അടച്ച് പൂജഅവധി നൽകിയിട്ടുള്ളത്. അതിനാൽ തന്നെ സെപ്ത:30 ന് ആചാരവിശ്വാസ പ്രമാണങ്ങളിൽ നിന്ന് മാറി വിദ്യാലയങ്ങളും , ഓഫീസുകളും മറ്റും പ്രവർത്തി ദിവസമായതിനാൽ അന്ന് പോകേണ്ടി വരികയുമാണ്. ഏറെ പ്രാധാന്യമെന്ന് കരുതി പോരുന്ന വിശ്വാസവുമായി ( അടച്ച് പൂജ ദിനം )പൂജാ ദിവസം തന്നെ പോകേണ്ടി വരുന്നതിനാൽ വലിയ പ്രതിസന്ധി സൃഷ്ടി ക്കുന്നുമുണ്ട്. പോയാലും, ഇല്ലെങ്കിലും തികച്ചുo രൂപപ്പെടുന്ന വിശ്വാസി വിഷമം കണക്കിലെടുത്ത് ഉച്ചിതമായ പരിഹാരമായി സർക്കാർ സെപ്ത 30 ന്കൂടി അവധി നൽക്കണമെന്ന് തിരുവെങ്കിടം നായർ സമാജം യോഗം ആവശ്യപ്പെട്ടു.
സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി സെക്രട്ടറി പ്രഭാകരൻ മണ്ണൂർ ഉൽഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ ആലക്കൽ, എ.സുകുമാരൻ നായർ ,ബാലൻ തിരുവെങ്കിടം, എം.രാജേഷ് നമ്പ്യാർ, രാജഗോപാൽ കാക്കശ്ശേരി, രാജു പി. നായർ , പ്രദീപ് നെടിയേടത്ത്, സുരേന്ദ്രൻ മൂത്തേടത്ത്, പി.കെ.വേണുഗോപാൽ, രാധാകൃഷ്ണൻ മനയത്ത്, അർച്ചനാ രമേശ്, ജയന്തി കുട്ടം പറമ്പത്ത്, ഹരി വടക്കൂട്ട്എന്നിവർ സംസാരിച്ചു.


