the digital signature of the temple city

ശ്രീകൃഷ്ണയിലെ വിദ്യാർത്ഥികളുമായി സംവദിച്ച് കളക്ടർ അർജ്ജുൻ പാണ്ഡ്യൻ IAS

- Advertisement - Guruvayoor image

ഗുരുവായൂർ സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ വികസനത്തിനായി   കളക്ടറുടെ  മനസ്സിൽ ഉള്ള ഒരു  സ്വപ്ന പദ്ധതി  എന്താണ് ? ചോദ്യം ഒരു ഡിഗ്രി വിദ്യാർത്ഥിയുടേതായിരുന്നു സിവിൽ  സർവ്വീസ് മോഹം മനസ്സിൽ ഉടലെടുത്തതെങ്ങിനെയാണ്  ?  ജീവിതത്തിൽ പതറിപ്പോയ നിമിഷങ്ങളെ എങ്ങിനെയാണ്  അതിജീച്ചത്  ?

പുതിയ തലമുറയിലെ  വിദ്യാർത്ഥികൾ അവരുടെ പ്രിയങ്കരനായ ജില്ലാ കളക്ടറെ അടുത്തു കിട്ടിയപ്പോൾ ചോദ്യങ്ങളുമായി ഒപ്പം ചേർന്നു. അവരുടെ ചോദ്യങ്ങൾ കൗതുകത്തോടെ ശ്രവിച്ച് കൃത്യമായ ഉത്തരങ്ങൾ നൽകി കളക്ടറും . യൂണിവേഴ്സിറ്റി എംപ്ലോയ്ന്റ് & ഇൻഫർമേഷൻ ബ്യൂറോയുടെ യുടെ സഹകരണത്തോടെ ശ്രീകൃഷ്ണാ കോളേജിൽ സംഘടിപ്പിച്ച കരിയർ മീറ്റിൽ വിദ്യാർത്ഥികളോട് സംവദിക്കുയായിരുന്നു അദ്ദേഹം .

ശ്രീകൃഷ്ണകോളേജിലെ സ്കിൽ ഡെവലപ്പ്മെന്റ് സെല്ലിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയതായിരുന്നു ജില്ലാകളക്ടർ ശ്രീ അർജ്ജുൻ പാണ്ഡ്യൻ  IAS .വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ജീവിതത്തിനും തൊഴിലിനും സഹായകമാകുന്ന മികവ് ആർജ്ജിക്കണം . പ്രതിസന്ധികളിൽ കളിൽ തളരാതെ ആത്മ വിശ്വാസത്തോടെ മുന്നേറാൻ കരുത്താകുന്ന വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക്  ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 

പ്രിൻസിപ്പാൾ Dr വിജോയ് P S  അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ  ദേവസ്വം ചെയർമാർ Dr V K വിജയൻ , അഡ്മിനിസ്ട്രേറ്റർ ഠ B അരുൺ കുമാർ, ഭരണസമിതി അംഗങ്ങളായ  K P  വിശ്വനാഥൻ , K S ബാലഗോപാലൻ മനോജ് C , യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് & ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ചീഫ് ശ്രീകുമാരി K N വിദ്യാർത്ഥി പ്രതിനിധി അഖിനേഷ്  എന്നിവർ പങ്കെടുത്തു  . സ്കിൽ ഡെവലപ്പ്മെന്റ് സെൽ കോഡിനേറ്റർ കോഡിനേറ്റർ Dr അമ്പിളി K സ്വാഗതവും        ।QAC കോഡിനേറ്റർ Dr ശ്രീജ V N നന്ദിയും  പറഞ്ഞു .

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts