ഇടത് ഭരണത്തിന്റെ 25 വർഷത്തെ ദുര്‍ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം
ഗുരുവായൂർ: കഴിഞ്ഞ 25 വർഷമായി ഗുരുവായൂർ നഗരസഭ ഭരിക്കുന്ന ഇടത് മുന്നണിയുടെ ദുര്‍ഭരണം, ഭരണ വീഴ്ചകൾ, ജനവിരുദ്ധ നിലപാടുകൾ എന്നിവക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ച് കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു.
? ഒന്നാം ഘട്ടം:
“കുറ്റവിചാരണ സദസ്സ്” – സെപ്തംബർ 23, വൈകീട്ട് 5 മണിക്ക്, പടിഞ്ഞാറെ നട.
എ.ഐ.സി.സി അംഗം അനിൽ അക്കര (Ex MLA) ഉദ്ഘാടനം ചെയ്യും.
സംസ്ഥാന, ജില്ലാ, ബ്ലോക്ക് തല നേതാക്കൾ പങ്കെടുക്കും.
? രണ്ടാം ഘട്ടം:
“ഗുരുവായൂർ മോചന യാത്ര” – ഒക്ടോബർ രണ്ടാം വാരത്തിൽ.
പൂക്കോട്, ഗുരുവായൂർ, തൈക്കാട് മേഖലകളിലൂടെ മൂന്നു ദിവസം നീളുന്ന പദയാത്ര.
നേതൃത്വം: മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാരായ ഒ.കെ.ആർ മണികണ്ഠൻ, ആൻ്റോ തോമസ്, ബി.വി ജോയ്, പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ഉപ നേതാവ് കെ.പി.എ റഷീദ്, ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് എന്നിവർ.
? മൂന്നാം ഘട്ടം:
ഒക്ടോബർ അവസാനം ഗുരുവായൂർ നഗരസഭ ഓഫീസ് മാർച്ച്.
മുനിസിപ്പൽ കമ്മിറ്റി കോ-ഓർഡിനേറ്റർ ആർ. രവികുമാർ അദ്ധ്യക്ഷത വഹിച്ചു.
ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ സ്റ്റാൻലി, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, മണ്ഡലം പ്രസിഡന്റുമാരായ ഒ.കെ.ആർ മണികണ്ഠൻ, ആൻ്റോ തോമസ്, ബി.വി ജോയ്,
നേതാക്കളായ കെ.പി.എ റഷീദ്, എം.എഫ് ജോയ്, സി. ജോയ് ചെറിയാൻ, ബാബു പി ആളൂർ, ടി.എ ഷാജി എന്നിവർ സംസാരിച്ചു.

