the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീ വിഷ്ണു സഹസ്രനാമഭഗവദ്ഗീതാ മഹോത്സവത്തിന് തുടക്കമായി.

ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമഭഗവദ്ഗീതാ മഹോത്സവം  ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ക്ഷേത്രം അഡ്മിനിസ്റ്റ്രേറ്റർഒ. ബി-അരുൺ കുമാറും ചേർന്ന് വേദിയിൽ ഭദ്രദീപം തെളിയിച്ച് ആരംഭം കുറിച്ചു ക്ഷേത്രം അഡ്മിനിസ്റ്റ്രേറ്റർ ശ്രി – ഒ ബി അരുൺ കുമാർ യജ്ഞത്തെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി അതിനു ശേഷം ഭഗവദ്പ്രസാദം എന്ന സ്തോത്ര പുസ്തകം ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് ഭഗവാനു സമർപ്പണം ചെയ്തുകൊണ്ട് ആദ്യകോപ്പി അഡ്മിനിസ്റ്റ്രേറ്റർ ശ്രി. ഒബി അരുൺ നൽകി ഭക്തജനങ്ങൾക്ക് സൌജന്യമായി നൽകി അതിനു ശേഷം ശ്രീ – മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ശ്രീ മഞ്ചിറ കേശവൻ നമ്പൂതിരി മേച്ചേരി വാസുദേവൻ നമ്പൂതിരി ചെറുതയ്യൂർ ശ്രീജിത്ത് നമ്പൂതിരി മേച്ചേരി ശ്രീകാന്ത് തിരുവാല്ലൂർ ശരത് എന്നിവർ ശ്രീവിഷ്ണു സഹസ്രനാമം ശ്രീ വിഷ്ണു ഭുജംഗപ്രയാത പാരായണം മംഗളം പാടി ഒന്നാം ദിവസത്തെ യജ്ഞം സമർപ്പിച്ചു

- Advertisement - Guruvayoor image

രണ്ടാം ദിവസമായ വ്യാഴാഴ്ച്ച 18-9-2025 രാവിലെ 5 മണിക്ക് ശ്രീ നാരായണ കവചമന്ത്രജപം ശ്രീലളിതാ സഹസ്രനാമപാരായണം ഭഗവദ്ഗീതയിലെ 3,4 എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുന്നു. തുടർന്ന് 7 മണി മുതൽ 8 മണി വരെ സംഗീതാർച്ചന പരിപാടിയിൽ ശ്രീ മേച്ചേരി വാസുദേവൻ നമ്പൂതിരി ശ്രീ. കലാനിലയം മഹേഷ് എന്നിവർ ചേർന്ന് കൃഷ്ണനാട്ട പദം പാടുന്നു. ശേഷം 10.30 ന് ശ്രീ മൂത്തേടം വാസുദേവൻ നമ്പൂതിരിയുടെ ഭക്തി പ്രഭാഷണവും തുടർന്ന് 11-45 മുതൽ ഗീതയിലെ 3, 4 എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് ആദ്ധ്യാത്മികാചാര്യൻ ശ്രീശരത്.എ.ഹരിദാസിൻ്റെ ഗീതാ പ്രഭാഷണവും വേദിയിൽ ഉണ്ടായിരിക്കുന്നതാണ്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts