the digital signature of the temple city

ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ  ശ്രീ വിഷ്ണു സഹസ്രനാമോത്സവവും, ശ്രീമദ് ഭഗവദ്ഗീതാ യജ്ഞവും സെപ്തം. 17 ന് ആരംഭിക്കും.

ഗുരുവായൂർ: ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിലുള്ള 51-ാംമത് ശ്രീ വിഷ്ണു സഹസ്രനാമോത്സവവും 44-ാം മത് ശ്രീമദ് ഭഗവദ്ഗീതാ യജ്ഞവും 12 ദിവസങ്ങളിലായി വളരെ വിപുലമായ പരിപാടികളോടെ 2025 സെപ്തംമ്പർ 17-ാം തിയ്യതി മുതൽ 28-ാം തിയ്യതി ( 1 201 കന്നി I-12) കൂടിയ ദിവസങ്ങളിൽ ഗുരുവായൂർ ക്ഷേത്ര ആദ്ധ്യാത്മികഹാളിൽ വെച്ച് നടത്തുന്നു. 

- Advertisement - Guruvayoor image

ഈ വർഷം മുതൽ പതിവിലും വിശേഷമായി 43 വർഷക്കാലമായി മണ്ഡലകാല സമാപനത്തോടനുബന്ധിച്ച് ധനു 11 മുതൽ ശ്രീഗുരുവായുരപ്പൻ ഭജന സമിതി നടത്തിവരാറുള്ള ശ്രീമദ് ഭഗവദ്ഗീതാ സപ്താഹ യജ്ഞം ഈ വർഷം മുതൽ ശ്രീവിഷ്ണു സഹസ്രനാമോത്സവത്തോടൊപ്പം സമന്വയിപ്പിച്ചു കൊണ്ട് ” സമ്പൂർണ്ണ വിഷ്ണു സഹസ്രനാമഭഗവദ്ഗീതാ മഹോത്സവമായി കൊണ്ടാടുന്നു. 12 ദിവസങ്ങളിലായി വിവിധ ആദ്ധ്യാത്മികാചാര്യന്മാരുടെ ഭക്തി പ്രഭാഷണ പരമ്പര ,ഗീതാ പ്രഭാഷണം തുടങ്ങിയവയുംപ്രഗത്ഭരായ സംഗീതാചാര്യന്മാരെ അഷ്ടപദി സംഗീതാർച്ചന തിരുപ്പാവൈ മുതലായ സംഗീതസമന്വയ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

യജ്ഞത്തിൻ്റെ ഉദ്ഘാടന കർമ്മം 2025 സെപ്തംമ്പർ 17ാം തിയ്യതി ബുധനാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ഡോ: ചേന്നാസ്സ് ദിനേശൻ നമ്പൂതിരി ക്ഷേത്രം അഡ്മിനിസ്റ്റ്രേറ്റർ ഒ ബി – അരുൺ കുമാർ എന്നിവർ ചേർന്ന് വേദിയിൽ ഭദ്രദീപം തെളിയിച്ച് ആരംഭം കുറിക്കുന്നു 

തുടർന്ന് ശ്രീ ഗുരുവായുരപ്പൻ ഭജന സമിതി എല്ലാ വർഷവും ഭക്തജനങ്ങൾക്കായ് നിത്യവും പാരായണം ചെയ്യുവാൻ നൽകുന്ന സ്തോത്ര പുഷ്പാജ്ഞലി എന്ന സ്തോത്ര പുസ്തകം ഭഗവദ്പ്രസാദം ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രി ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായുരപ്പനു സമർപ്പണം ചെയ്തു കൊണ്ട് ആദ്യ കോപ്പി ക്ഷേത്രം അഡ്മിനിസ്റ്റ്രേറ്റർ ഒ ബി അരുൺ കുമാറിന് നൽകി ഭക്തജനങ്ങൾക്കായ് സൌജന്യമായി വിതരണം ചെയ്യുന്നതാണ്.

യജ്ഞത്തിൻ്റെ 11-ാം ദിവസമായ 2025 സെപ്തംമ്പർ 27-ാം തിയ്യതി വൈകുന്നേരം 5 മണിക്ക്  ഗുരുവായൂർ ദേവസ്വം  ചെയർമാൻ ഡോ. വി.കെ. വിജയൻ, ക്ഷേത്രം ഊരാളനും  ഭരണസമിതി അംഗവുമായ ബ്രഹ്മശ്രി മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,  ഭരണ സമിതി അംഗവും ജീവനക്കാരുടെ പ്രതിനിധിയുമായ സി മനോജ് എന്നിവർ ചേർന്ന് വേദിയിൽ “ഐശ്വര്യ ഭദ്രദീപ സമർപ്പണം നടത്തും.

യജ്ഞത്തിൻ്റെ സമാപനഭദ്രദീപ സമർപ്പണം 2025 സെപ്തംമ്പർ 28-ാം തിയ്യതി ഉച്ചക്ക് 11 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് നിർവഹിക്കുന്നുസമാപന ദിവസം സെപ്തംമ്പർ 28-ാം തിയ്യതി ഉച്ചക്ക് 12 മണിക്ക് ക്ഷേത്രകുളത്തിനു ചുറ്റും നാദസ്വരത്തിൻ്റെ അകമ്പടിയോടെ നാമജപഘോഷയാത്രയും ഉണ്ടായിരിക്കും ഘോഷയാത്രക്കു ശേഷം  യജ്ഞം മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സമർപ്പിക്കും. സമാപന ദിവസം സെപ്തംമ്പർ 28-ാം തിയ്യതി ഉച്ചക്ക് 12 മണിക്ക് ക്ഷേത്രകുളത്തിനു ചുറ്റും നാദസ്വരത്തിൻ്റെ അകമ്പടിയോടെ നാമജപഘോഷയാത്രയും ഉണ്ടായിരിക്കും ഘോഷയാത്രക്കു ശേഷം  യജ്ഞം മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സമർപ്പിക്കും.

12 ദിവസങ്ങളിലായി നടക്കുന്ന യജ്ഞത്തിന് ഭാരവാഹികളായ മേച്ചേരി കേശവൻ നമ്പൂതിരി മഞ്ചിറ കേശവൻ നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, മേച്ചേരി ശ്രീകാന്ത് നമ്പൂതിരി, തിരുവാല്ലൂർ ശരത് നമ്പൂതിരി എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts