ഉദിത് ചൈതന്യ മുഖ്യപ്രഭാഷണം; ഡിസംബറിൽ 10008 പേർ പങ്കെടുക്കുന്ന ലളിത സഹസ്രനാമ ജപയജ്ഞം
ഗുരുവായൂർ:
പൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബസംഗമം രുഗ്മിണി റീജൻസിയിൽ ഭംഗിയായി നടന്നു. വൈജ്ഞാനിക സദസ്സിൽ പ്രശസ്ത ആദ്ധ്യാത്മികാചാര്യൻ ശ്രീ. ഉദിത് ചൈതന്യ മുഖ്യപ്രഭാഷണം നടത്തി.
സംഘടനയുടെ ഭാഗമായി 10008 പേർ പങ്കെടുക്കുന്ന ലളിത സഹസ്രനാമ ജപയജ്ഞം ഡിസംബറിൽ ഗുരുവായൂരിൽ വെച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു.
സംഗമത്തിൽ ശ്രീ. സുകുമാർ കാനഡ രചിച്ച ഇംഗ്ലീഷ് നാരായണീയം പ്രകാശനം ചെയ്തു.
ചടങ്ങിൽ ഡോ. ഡി. എം. വാസുദേവൻ മുഖ്യതിഥിയായിരുന്നു. വൈകുണ്ഠാമൃതം ചെയർമാൻ ശ്രീ. ശശിധരൻ, ശ്രീ. ഹരി മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു. കെ. നായർ, ഖജാൻജി കെ. കെ. വേലായുധൻ, രക്ഷാധികാരി പ്രൊഫ. വൈശ്രവണത്ത് നാരായണൻ നമ്പൂതിരി എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.
കൺവീനർമാരായ ഡോ. കെ. ബി. പ്രഭാകരൻ, മണലൂർ ഗോപിനാഥ്, കെ. സുഗതൻ, ഇ. ആർ. രാധാകൃഷ്ണൻ, കൊങ്ങോർപ്പിള്ളി ശങ്കരനാരായണൻ നമ്പൂതിരി, സിദ്ധാർതൻ നേടിയെടത്ത്, ശ്രീകുമാർ പി. നായർ, മുരളി അകമ്പടി, ജയൻ കെ. മേനോൻ, രവീന്ദ്രൻ വട്ടരങ്ങത്ത്, ദിവാകരൻ, എ. കെ. ഹരിദാസ് കുളവിൽ, പ്രാഹ്ലാദൻ മാമ്പറ്റ് എന്നിവർ സംസാരിച്ചു.

