the digital signature of the temple city

ഓണപ്പുണ്യം പങ്കുവെച്ച് ചേംബർ ഓഫ് കോമേഴ്സ് ; ജനകീയ തിരുവോണ സദ്യയും ഓണപ്പുടവ വിതരണവും..

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് – “വിശക്കുന്നവയറിനൊരു പൊതി ചോറ്” പദ്ധതിയുടെ ഭാഗമായി ജനകീയ തിരുവോണ സദ്യയും ? ഓണപ്പുടവയും നൽകി ??

- Advertisement - Guruvayoor image

ഗുരുവായൂർ: ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ ജനകീയ തിരുവോണ സദ്യയും ഓണപ്പുടവ വിതരണവും പാലിയത്ത് ഭവനിൽ നടന്നു.

നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് നിലവിളക്ക് വെളുത്ത് യോഗം ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി. കെ. പ്രകാശ് ഓണപ്പുടവ വിതരണം നിർവഹിച്ചു. സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ. ഹരിനാരായണൻ ഓണ സന്ദേശം നൽകി. ചടങ്ങിൽ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി അഡ്വ. രവി ചങ്കത്ത് അദ്ധ്യക്ഷത വഹിച്ചു.കൺവീനർ മുരളിധര കൈമൾ സ്വാഗതവും ട്രഷറർ ആർ.വി. റാഫി നന്ദിയും രേഖപ്പെടുത്തി.

1003077258

നമ്മളൊക്കെ സമൃദ്ധമായ സദ്യ ഉണ്ണുമ്പോഴും ഓണപ്പുടവ അണിയുമ്പോഴും, അർഹരായവർക്ക് വിശക്കുന്ന വയറിനൊരു പൊതി ചോറ് നൽകുക എന്നതാണ് ചേംബർ ഓഫ് കോമേഴ്സിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലക്ഷ്യം,” സംഘാടകർ വ്യക്തമാക്കി.

വസന്ത മണി ടീച്ചർ, കെ.പി.എ. റഷീദ്, കെ.ആർ. ഉണ്ണികൃഷ്ണർ, പി.എം. അബ്ദുൽ റഷീദ്, ഒ.വി. രാജേഷ്, മുരളി അകമ്പടി, ആർ.വി. മുഹമ്മദ്, പി.ടി. ചന്ദ്രൻ, ജയൻ കെ. മേനോൻ എന്നിവർ ഓണസദ്യക്ക് നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts