ഗുരുവായൂർ:അത്തം മുതൽ തിരുവോണം വരെ ക്ഷേത്രത്തിനു മുന്നിൽ പൂക്കളമൊരുക്കുന്നത് വർഷങ്ങളായി പതിവാണ്. അതിൽ മൂന്നാം ദിവസമായ ചോതി നാളിലെ കളം ഒരുക്കുന്നത് അമ്പാടി കൂട്ടായ്മയാണ്. ഇത്തവണ ഓടക്കുഴൽ വിളിച്ചു നിൽക്കുന്ന ശ്രീകൃഷ്ണന്റെ രൂപമാണ് വിവിധ വർണ്ണപൂക്കൾ കൊണ്ട് അമ്പാടി കൂട്ടായ്മ ഒരുക്കിയത്. കേരളത്തിലെ പ്രശസ്ത കുരുത്തോല കലാകാരൻ പുത്തൻച്ചിറ ശ്രീ . സുബ്രഹ്മണ്യൻ കുരുത്തോലയുടെ നേതൃത്വത്തിൽ സനീഷ് പള്ളിയിൽ , പ്രസാദ് പി , നിധിൻ കെ , വിനോദ് പി, എന്നീ കലാകാരന്മാരാണ് ക്ഷേത്രനടയിൽ ശ്രീകൃഷ്ണ രൂപം പൂക്കളാൽ വിരിയിച്ചത്
അമ്പാടി കൂട്ടായ്മയുടെ ഭാരവാഹികളായ കെ പി ഉദയൻ , ഹരി കൊളാടി , ബാബു ഗുരുവായൂർ . പാലിയത്ത് ഉണ്ണി, കണ്ണൻ പി എം, നന്ദൻ തൂവാര. മിന്നു തൂവാര, സൂരജ് തൂവാര, രാമൻ നായർ എന്നിവർ പൂക്കളത്തിനു വേണ്ട സജ്ജീകരണങ്ങളൊരുക്കി നേതൃത്വം നൽകി.

