ഗുരുവായൂർ: ഗുരുവായൂരിലെ പൈതൃകം സംഘടനയുടെ പ്രതിമാസ കുടുംബ സംഗമം വിജയകരമായി നടന്നു. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ പുരസ്കാര ജേതാവായ കലാമണ്ഡലം ബാലസുബ്രഹ്മണ്യനെ ആദരിക്കുകയായിരുന്നു പ്രധാന ആകർഷണം. ഗുരുവായൂർ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ പൈതൃക കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. വയലിനിൽ ഒന്നാം റാങ്ക് നേടിയ ആദർശ് അജയകുമാറിനെ അനുമോദിച്ചു. ഡോ. എൻ.പി. വിജയകൃഷ്ണൻ കേരളീയ കലകൾ “വാദ്യസമന്വിതം” എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ മറ്റ് പ്രമുഖരും വിശിഷ്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു. സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു.
സംഗമത്തിൽ പൈതൃകം സെക്രട്ടറി മധു കെ നായർ, ഖജാൻജി കെ.കെ വേലായുധൻ, കലാക്ഷേത്രം ചെയർമാൻ മണലൂർ ഗോപിനാഥ് എന്നിവരടക്കം നിരവധി പ്രമുഖർ പ്രസംഗിക്കുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. കൺവീനർമാരായ ശ്രീകുമാർ പി നായർ, മുരളി അകമ്പടി, എം വി ഉണ്ണികൃഷ്ണൻ, ഏ.കെ ദിവാകരൻ, ശശികുമാർ കോടമന, പ്രഹ്ലാദൻ മാമ്പറ്റ്, ചന്ദ്രൻ പി ടി, രാജേഷ് ഓ വി, രവീന്ദ്രൻ വട്ടരങ്ങത്ത്, ബിജു ഉപ്പുങ്ങൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

