ഗുരുവായൂർ: സ്വാതന്ത്ര്യദിനത്തിൽ മധുരപലഹാരങ്ങൾക്ക് പകരം ഗുരുവായൂർ റോട്ടറി ക്ലബ്ബ് പോഷകാഹാരം വിതരണം ചെയ്തു. മരുതയൂർ ഗവൺമെന്റ് യു പി സ്കൂളിലെ കുട്ടികൾക്ക് നേന്ത്രപ്പഴവും പുഴുങ്ങിയ മുട്ടയും വിതരണം ചെയ്തു. എച്ച് മിസ്ട്രസ് മീന പി എസ്, പാവർട്ടി പഞ്ചായത്ത് പ്രസിഡന്റ് റെജീന എം എം എന്നിവർ പരിപാടികൾക്ക് തുടക്കം കുറിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് റെജീന എം എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിമല സേതുമാധവൻ, ഒന്നാം വാർഡ് മെമ്പർ കൂടാതെ എം പി ടി എ പ്രസിഡന്റും ആയ സരിത രാജീവ്, വാർഡ് മെമ്പർമാരായ സുനിത രാജു, സിൽജി ജോജു, സൗമ്യ സുനിൽ, സുധാ കെ കെ എന്നിവരും ഗുരുവായൂർ റോട്ടറി ക്ലബ്ബ് ഹെറിറ്റേജ് പ്രതിനിധികൾ സംസാരിച്ചു. ഗുരുവായൂർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി സുനീവ് വി എസ്, വൈസ് പ്രസിഡന്റ് രാജൻ അമ്പാടി, ഒ എസ് എ പ്രസിഡന്റ് അഡ്വ. സുജിത് അയിനിപ്പുള്ളി, തജ്‌നീദ് ക്ലബ്ബ് വൈസ് പ്രസിഡന്റ് അഫ്സൽ പാലുവായ്, ക്ലബ്ബ് അംഗം കാദർമോൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ തജ്‌നീദ് ക്ലബ്ബ് വിതരണം ചെയ്തു.
പരിപാടിയിൽ എം പി ടി എ പ്രസിഡന്റ് എ.ടി പ്രവീൺ, സ്കൂൾ സ്റ്റാഫ് പ്രതിനിധികളായ ഷൈനി സി ജെ, സൗദ ആർ കെ എന്നിവരും പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷത്തിൽ കുട്ടികളുടെ ഫ്ലാഷ് മോബ്, സ്വാതന്ത്ര്യദിന ഗാനം, ദേശഭക്തി ഗാനം, പ്രസംഗം എന്നിവ അവതരിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

