the digital signature of the temple city

“ഗുരുവായൂർ ഫെസ്റ്റ് 2025”; ആഗസ്റ്റ് 14, 15, 16 തീയതികളിൽ ഗുരുവായൂരിൽ മോഹിനിയാട്ട മഹോത്സവം

ഗുരുവായൂർ: ഇന്ത്യൻ കലാരൂപങ്ങളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും അർത്ഥവത്തായ കലാപരമായ സംവാദങ്ങൾ വളർത്തുകയും ചെയ്യുന്ന തിരുവനന്ദപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘നാട്യവേദം’, രജത ജൂബിലി വർഷത്തിൽ, ഒരു ഡെസ്റ്റിനേഷൻ കൾച്ചറൽ ഫെസ്റ്റിവൽ എന്ന ദീർഘകാല ഉദ്ദ്യമം നിറവേറ്റിക്കൊണ്ട്, ഗുരുവായൂരിൽ “നാട്യവേദ നാഷണൽ ഡെസ്റ്റിനേഷൻ ഡാൻസ് ഫെസ്റ്റിവൽ” ആരംഭിക്കുന്നതിലൂടെ, കേരളത്തിന്റെ സ്വന്തം ക്ലാസിക്കൽ നൃത്ത രൂപമായ മോഹിനിയാട്ടത്തിന്റെ മൂന്ന് ദിവസത്തെ ആഘോഷം ഓഗസ്റ്റ് 14, 15, 16  തീയ്യതികളിൽ  ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടത്തും.

- Advertisement - Guruvayoor image


കലയ്ക്കും സംസ്കാരത്തിനും വേണ്ടി ജീവിതം സമർപ്പിച്ചവർക്ക് നൽകുന്ന ആജീവനാന്ത നേട്ടത്തിനുള്ള അവാർഡായ “നാട്യവേദ പുരസ്കാരം” പത്മവിഭൂഷൺ ഡോ പത്മ സുബ്രഹ്മണ്യത്തിന് സമ്മാനിക്കും.

മോഹിനിയാട്ടത്തിന്റെ സൂക്ഷ്മതകൾ, വൈവിധ്യമാർന്ന ശൈലികൾ, വികസിച്ചു കൊണ്ടിരിക്കുന്ന ജിജ്ഞാസ ഉണർത്തുന്നതും പുതിയ തലമുറയിലെ കലാകാരന്മാരെ പ്രചോദിപ്പിക്കുന്നതുമായ വർക്ക്ഷോപ്പുകൾ, ലോകമെമ്പാടുമുള്ള നർത്തകരും, പണ്ഡിതന്മാരും അനുഭവം അവതരിപ്പിക്കാനും, പഠനത്തിനുമുള്ള വേദി കുടിയാവും ഈ ഫെസ്റ്റ്.

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനും കലാ നിരൂപകനുമായ വിനോദ് മങ്കര ക്യൂറേറ്റർ ചെയ്യുന്ന ഉത്സവം പത്മവിഭൂഷൺ ഡോ പത്മ സുബ്രഹ്മണ്യം ഉദ്ഘാടനം നിർവഹിക്കുന്നതാണ്.

കലാ സാമൂഹിക സാംസ്കാരി രാഷ്ട്രീയ മേഖലകളിലെ മഹത് വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത നാട്യവേദ സെക്രട്ടറി സുന്ദർ മേലയിൽ, കലാമണ്ഡലം സോണി (ഡയറക്ടർ), വിനോദ് മങ്കര എന്നിവർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts