കോഴിക്കോട് : യശശരീരനായ ഭാരതത്തിൻ്റെ രാഷ്ട്രപതിയായ ഡോ എ പി ജെ അബ്‌ദുൾകലാമിൻ്റെ 10-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച്, ബ്രീസ് ഫൗണ്ടേഷൻ്റെ ഈ വർഷത്തെ “ഡോ എ പി ജെ അബ്‌ദുൾകലാം രാഷ്ട്ര സേവ പുരസ്കാർ 2025” guruvayoorOnline.com ന് കോഴിക്കോട് വ്യാപാരഭവൻ ഹാളിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ എം എൽ എ അഹമ്മദ് ദേവർ കോവിലിൽ നിന്ന് guruvayoorOnline.com സ്ഥാപകനും, സി ഇ ഒയുമായ പണിക്കശേരി രഞ്ജിത് പുരസ്കാരം സ്വീകരിച്ചു.
ഇന്റർനെറ്റ് ഒരു പുതിയ ആശയമായിരുന്ന 1999 കാലഘട്ടത്തിൽ ശാസത്ര സാങ്കേതിക വിദ്യയും ആത്മീയതയും സമന്വയിപ്പിച്ചു കൊണ്ട് ക്ഷേത്രനഗരിയായ ഗുരുവായുരിൽ നിന്നുള്ള ആദ്യത്തെ News Portal, അന്തരിച്ച മുഖ്യമന്ത്രി കെ കരുണാകരൻ ഉദ്ഘാടനം ചെയ്ത് കേരളത്തിന്റെ ഡിജിറ്റൽ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി 25-ാം വാർഷിക നിറവിലെത്തിയ നാളിലാണ് ഈ പുരസ്കാരം.
ബ്രീസ് ഫൗണ്ടേഷൻ ചെയർമാൻ ഡോ ബി ലൂയിസ്, കോഴിക്കോട് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സഹിത്യകാരൻ പി കെ ഗോപി തുടങ്ങിയ കലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ മേഖലകളിലെ മഹത് വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.


