the digital signature of the temple city

പ്രകൃതി സംരക്ഷണം ജീവിത ശൈലിയാകണം; മൗനയോഗി സ്വാമി ഹരിനാരായണൻ.

ഗുരുവായൂർ: നമ്മൾ ഈ ഭൂമിയിലേക്ക് വരുമ്പോഴുള്ളതിനേക്കാൾ മനോഹരമാക്കി അടുത്ത
തലമുറക്ക് കൈമാറാൻ നമുക്ക് സാധിക്കണമെന്ന് സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ
മൗനയോഗി സ്വാമി ഹരിനാരായണൻ പറഞ്ഞു.
ഗുരുവായൂർ കസ്തൂർബ ബാലികാ സദനത്തിൽ “മകൾക്ക് ഒരു മരം ” എന്ന
പെൺകുട്ടികൾക്കായുള്ള സ്വാശ്രയത്വ പദ്ധതി ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ സ്നേഹിക്കുന്ന തലമുറയെ
വളർത്തിയെടുക്കാൻ ഉതകുന്ന ജീവിത ശൈലി കുട്ടികളിൽ വളർത്തിയെടുക്കാൻ നാം
കൂട്ടായി പരിശ്രമിക്കണം. അല്ലെങ്കിൽ വരും തലമുറക്ക് ഇവിടം വാസയോഗ്യമല്ലാതാകും.
അദ്ദേഹം കൂട്ടി ചേർത്തു.

- Advertisement - Guruvayoor image

ചടങ്ങിൽ ബാലികാ സദനം പ്രസിഡൻ്റ് മുരളീധര കൈമൾ അദ്ധ്യക്ഷത വഹിച്ചു. വാർഡ്
കൗൺസിലർ ജ്യോതിരവിന്ദ്രനാഥ് മുഖ്യാതിഥിയായി. ബാലികാ സദനത്തിലെ മുഴുവൻ
കുട്ടികൾക്കും ചന്ദനതൈകൾ വിതരണം ചെയ്തു.സിക്രട്ടറി സജീവൻ നമ്പിയത്ത് , പി.
സതി,സായി സഞ്ജീവനി ട്രസ്റ്റി സബിത രഞ്ജിത്ത്, സതീഷ് ഗുരുവായൂർ എന്നിവർ
സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts