ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ യുപിഎസ്‌റ്റി തസ്തികയിലേക്കുള്ള നിയമനത്തിനു നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധന തീയതി മാറ്റി. ജൂലൈ 22-ന് നടത്താനിരുന്ന പരിശോധന മാറ്റിവച്ചിരിക്കുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നടപടി. പുതിയ സർട്ടിഫിക്കറ്റ് പരിശോധന തീയതി പിന്നീട് അറിയിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

