നഗരസഭ ലൈബ്രറി മന്ദിരത്തിൽ അമർജ്ജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന യോടെ ചടങ്ങ് ആരംഭിച്ചു. എൻ. സി. സി. ഓഫീസർ കേണൽ തോമസ്. കെ. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വൈസ് അഡ്മിറൽ, ശ്രീ. കെ. ആർ നായരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കൊച്ചിൻ ഷിപ്പിയാർഡ് ചെയർമാൻ ശ്രീ. മധു. എസ്. നായർ മുഖ്യ അതിഥി ആയിരുന്നു.

ബ്രിഗേടിയർ എൻ. ഏ. സുബ്രഹ്മണ്യൻ y s m അധ്യക്ഷനായിരുന്നു.ഗുരുവായൂർ എസ്. എച്. ഓ. ശ്രീ. അജയ്കുമാർ, മേജർ പി. ജെ. സ്റ്റൈജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് ആമുഖഭാഷണം നടത്തി. സൈനിക സേവസമിതി ജനറൽ കൺവീനർ കെ. കെ. വേലായുധൻ, ഖജാൻജി കെ. സുഗതൻ, പൈതൃകം സെക്രട്ടറി മധു. കെ. നായർ, കൺവീനർമാരായ കെ.ജ്യോതിവാസ്, ഏ. കെ. ദിവാകരൻ, ശ്രീകുമാർ പി. നായർ, മണലൂർ ഗോപിനാഥ്, പ്രഹ്ലാദൻ മാമ്പറ്റ്, ഹരിദാസ് കുളവിൽ മുരളി അകമ്പടി, എം. വി. ഉണ്ണികൃഷ്ണൻ,രവീന്ദ്രൻ വട്ടരങ്ങത്ത് ജയൻ മേനോൻ, കെ. മോഹനകൃഷ്ണൻ രാജേഷ് ഓ. വി.,ചന്ദ്രൻ തിരുപ്പതി, ബിജു ഉപ്പുങ്ങൽ,സന്തോഷ് കെ. വി.എന്നിവർ സംസാരിച്ചു കുന്നംകുളം ഗവണ്മെന്റ് പൊളി ടെക്‌നിക്ക്,മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ കോളേജ് എന്നിവിടങ്ങളിലെ എൻ സി. സി.കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് ചടങ്ങിന് മുന്നോടിയായി നടന്നു.

