the digital signature of the temple city

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി വാർഷിക യോഗവും ആദരവ് 2025

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി വാർഷിക പൊതുയോഗവും ആദരവ് 2025 രുഗ്മിണി റീജൻസിയിൽ വെച്ച് നടന്നു സമിതി പ്രസിഡന്റ് GK പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു 45 വർഷം ഗുരുവായൂരിൽ നാമസങ്കീർത്തനത്തിന് നേതൃത്യം നൽകിയ ജി.വി. രാമനാഥ അയ്യരെയും, Dr: കൃഷ്ണ എം മേനോൻ (MS ENT സംസ്ഥാന പരീക്ഷയിൽ 4th Rank), Dr: അജ്ഞന ടി.വി BDS , SSLC,+2 തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി, വിദ്യാർത്ഥിനികളേയും ആദരിച്ചു.

- Advertisement - Guruvayoor image
1002833454

പൊതുയോഗത്തിൽ ഗുരുവായൂർ ദേവസ്വത്തിൽ നിയമനം നടത്തുന്ന ഉദ്യോഗർത്ഥികളിൽ 20% പ്രദേശവാസികൾക്ക് അനുവദിക്കണമെന്നും മാറി വരുന്ന സർക്കാരുകളുടെ നാമനിർദ്ദേശം ചെയ്തു വരുന്ന മാനേജിങ് കമ്മറ്റിയിലേയ്ക് പ്രാദേശികവാസികളിൽ നിന്ന് ഒരു പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന പ്രമേയം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി.

സെക്രട്ടറി പി.എ.സജീവൻ, വർക്കിംഗ് പ്രസിഡന്റ് ബിന്ദു നാരായണൻ, ജോ സെക്രട്ടറിമാരായ കെ.മുരളിധരൻ, ട്രഷറർ മുരളീധര കൈമൾ, സദാനന്ദൻ താമരശേരി, മോഹൻദാസ് ചേലനാട്ട് എന്നിവർ സംസാരിച്ചു,. നീല പെരുമാൾ, പി. ശശിധരൻ, ശൈലജ കേശവൻ, ലതിക പുല്ലാട്ട്, ബിന്ദു ദാസ്, Kഗോവിന്ദദാസ്, രാമചന്ദ്രൻ പി, ഒ. കെ. നാരായണൻ നായർ, ബാബു വീട്ടിലായിൽ, എന്നിവർ നേതൃത്വം നൽകി .

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts