the digital signature of the temple city

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം; സെപ്. 15ന് വൈക്കത്ത്

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം  ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഭാഗമായി  മധ്യമേഖലയിലെ ആഘോഷ പരിപാടികൾ സെപ്റ്റംബർ 15 ന് വൈക്കം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടക്കും.  

- Advertisement - Guruvayoor image

സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ  വിജയകരമായ നടത്തിപ്പിനായി വൈക്കം എം എൽ എ സി കെ ആശ മുഖ്യ രക്ഷാധികാരിയായി സ്വാഗത സംഘം രൂപീകരിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൻ പ്രീത രാജേഷ് ഉൾപ്പെടെയുള ജനപ്രതിധികൾ രക്ഷാധികാരികളാകും. മുൻ എം എൽ എ കെ അജിത് ആണ് സ്വാഗത സംഘം ചെയർമാൻ. വൈസ് ചെയർമാൻമാരായി വൈക്കം ക്ഷേത്ര ഉപദേശക സമിതി ചെയർമാൻ നാരായണൻ നായർ, ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി ചെയർമാൻ ചന്ദ്രശേഖരൻ നായർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി എം ജി നായർ, എസ് എൻ ഡി പി യോഗം യൂണിയൻ കൗൺസിലർ സന്തോഷ്, ഗിരീഷ് വർമ്മ, ദേവാനന്ദ്, വൈക്കം വിജയലക്ഷ്മി എന്നിവരെയും കൺവീനറായി ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായരെയും തെരഞ്ഞെടുത്തു. ക്ഷേത്ര കലാപീഠം പ്രിൻസിപ്പാൾ എസ് പി ശ്രീകുമാർ, അസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി എന്നിവരാണ് ജോ കൺവീനർമാർ.

സ്വാഗത സംഘം രൂപീകരണ യോഗം സി കെ ആശ എം എൽ എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലി ആഘോഷങ്ങൾ വൻ വിജയമാക്കുന്നതിന് എല്ലാവിധ സഹകരണവും എം എൽ എ വാഗ്ദാനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ  അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് ബി നായർ, കെ പി വിശ്വനാഥൻ, വൈക്കം നഗരസഭ അധ്യക്ഷ പ്രീത രാജേഷ്, വൈസ് ചെയർമാൻ സുഭാഷ്, കൗൺസിലർമാരായ ഗിരിജാകുമാരി, രേണുക രതീഷ്, വിവിധ സംഘടന ഭാരവാഹികളായ പി ജി എം നായർ, നാരായൻ നായർ, ചന്ദ്രശേഖരൻ നായർ, വൈക്കം ഡി വൈ എസ് പി വിജയൻ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts